

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പെദ്ധി. ഒരു ആക്ഷൻ സ്പോർട്സ് ഡ്രാമയായി പുറത്തുവരുന്ന സിനിമ ജൂൺ നാലിന് പുറത്തിറങ്ങും. സിനിമയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഭോപ്പാലിൽ നടന്നിരുന്നു. ഈ ഇവെന്റിനിടെ നടൻ രാം ചരണിന് പിണഞ്ഞ അബദ്ദവും തുടർന്നുണ്ടായ ട്രോളുകളുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ഇവെന്റിനിടെ ജസ്പ്രീത് ബുമ്രയെയാണ് രാം ചരൺ ഫുട്ബോളർ എന്ന് വിളിച്ചത് ആണ് ഇപ്പോൾ ട്രോളായി മാറിയിരിക്കുന്നത്. മ്യൂസിക് ലോഞ്ചിനു ശേഷം സംസാരിക്കുകയായിരുന്നു രാം ചരണ്‍. അവതാരകന്‍ ക്രിക്കറ്റ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു മറുപടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് ഇതിഹാസം എന്നും ധോണിയെ കൂള്‍ എന്നും വിശേഷിപ്പിച്ച ശേഷമായിരുന്നു ബുമ്രയെ കുറിച്ച് പറഞ്ഞത്.ജസ്പ്രീത് ബുമ്രയുടെ വലിയ ആരാധകനാണ് താന്‍ എന്ന് പറഞ്ഞ് തുടങ്ങിയ രാം ചരണ്‍, തനിക്ക് ഫുട്‌ബോള്‍ വളരെ ഇഷ്ടമാണെന്നും ഫുട്‌ബോളിനെ ബുമ്ര ഉയരങ്ങളിൽ എത്തുമെന്നും പറഞ്ഞു. ഇതിന് പിന്നാലെ നിറയെ ട്രോളുകളും മീമുകളും ആണ് രാം ചരണിനെ തേടി എത്തുന്നത്.
ഇതിന് പിന്നാലെ ഖേദപ്രകടനവുമായി താരം പോസ്റ്റുമായി എത്തി. ചിലപ്പോള്‍ പേരുകള്‍ ഓര്‍മയുണ്ടാകാറില്ലെന്നും ബഹളത്തിനും തിരക്കിനുമിടയില്‍ പറ്റിപ്പോയ ഒരു മനുഷ്യസഹജമായ തെറ്റാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ജസ്പ്രീത് ബുമ്രയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പോസ്റ്റില്‍ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
പറയുന്നത് മണ്ടത്തരം ആണേലും
— sb4.editz 👻 (@DinosaurPraBOSS) May 24, 2026
ആ പറയുന്ന Confidence.... 🤌🏻🔥#Ramcharan at #Peddi 's pre release event !!! 🥲 pic.twitter.com/tZHozcMAc0
ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Content Highlights: Telugu actor Ram Charan landed in social media discussions after mistakenly calling Indian cricketer Jasprit Bumrah a footballer during an interaction. Following widespread trolling online, the actor clarified the mistake and apologised to fans and the sports community.