'എം വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുരച്ച് ചാടുന്ന നായയെപ്പോലെ, പിണറായി വിജയന്‍ മാന്‍ഡ്രേക്ക്'

നേമം മണ്ഡലത്തിൽ വി ശിവൻകുട്ടി പരാജയപ്പെട്ടത്തിന് കാരണം നേതാക്കളിൽ ചിലർ ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയതുകൊണ്ടാണെന്നും വിമർശനം

'എം വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുരച്ച് ചാടുന്ന നായയെപ്പോലെ, പിണറായി വിജയന്‍ മാന്‍ഡ്രേക്ക്'
dot image

തിരുവനന്തപുരം: നേമം ഏരിയ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും വിമർശനം. എം വി ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ കുരച്ച് ചാടുന്ന നായയെപ്പോലെയാണെന്നും ഗോവിന്ദൻ കടിക്കുമോ എന്ന് വോട്ടർമാർ നേരിട്ട് ചോദിച്ചെന്നും വിമർശനം ഉയർന്നു. ഗോവിന്ദന് ഇരിക്കുന്ന കസേരയുടെ വലിപ്പം അറിയില്ലെന്നും വിമർശനമുണ്ടായി. ഈ പാർട്ടിയെ നശിപ്പിച്ച ഗോവിന്ദനോട് പ്രവർത്തകർ പൊറുക്കില്ല. ഭാര്യയ്ക്ക് സീറ്റ് ഉറപ്പിച്ച ശേഷമാണ് ഗോവിന്ദൻ ഗിരിപ്രഭാഷണം നടത്തിയതെന്നും വിമർശനം ഉയർന്നു. കല്ലിയൂരിൽ നിന്നുള്ള യുവ നേതാവാണ് വിമർശനം ഉന്നയിച്ചത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റായ തീരുമാനമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പിണറായിയെ മാൻഡ്രേക്ക് എന്നാണ് പരാമർശിച്ചത്. പിണറായിയെ കൊച്ചുകുട്ടികൾ പോലും മാൻഡ്രേക്കെന്നാണ് വിളിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. പി രാജീവ്, വി എൻ വാസവൻ, എംബി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. നേമം മണ്ഡലത്തിൽ വി ശിവൻകുട്ടി പരാജയപ്പെട്ടത്തിന് കാരണം നേതാക്കളിൽ ചിലർ ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയതുകൊണ്ടാണെന്നും വിമർശനം ഉയർന്നു. ഏരിയ പാർട്ടി കമ്മീഷനെ വെച്ചാൽ തെളിവുകൾ നൽകാൻ വരെ തയ്യാറാണെന്നാണ് നേതാക്കൾ പറയുന്നത്. എം വി ജയരാജൻ ഉൾപ്പെടെ പങ്കെടുത്ത കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്.

പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം ഉയർന്നു. നേതാക്കളുടെ അനാവശ്യ പത്രസമ്മേളനങ്ങൾ തിരിച്ചടിയായി. രക്തസാക്ഷി ഫണ്ട് വിവാദം കേരളത്തിൽ മുഴുവൻ അലയടിച്ചെന്നും വിവാദങ്ങളിൽ നേതാക്കൾ നടത്തിയ വിശദീകരണം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിച്ചില്ല. ഒരിക്കലും തോൽക്കില്ലെന്നായിരുന്നു നേതാക്കളുടെ ധാർഷ്ട്യം. രക്തസാക്ഷി ഫണ്ട് ആരോപണങ്ങളിൽ അന്വേഷണം വേണം. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ച് വിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. കെ കെ രാഗേഷ് നോക്കുകുത്തിയാണെന്ന് ഏരിയ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റായ തീരുമാനമാണെന്നും നേമം ഏരിയ കമ്മിറ്റിയിൽ പറഞ്ഞു. പിണറായിയെ മാൻഡ്രേക്ക് എന്നാണ് പരാമർശിച്ചത്. പിണറായിയെ കൊച്ചുകുട്ടികൾ പോലും മാൻഡ്രേക്കെന്നാണ് വിളിക്കുന്നതെന്നും ഏരിയ കമ്മിറ്റി. പി രാജീവ്, വി എൻ വാസവൻ, എംബി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി.

പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനമുണ്ട്. നേതാക്കളുടെ അനാവശ്യ പത്രസമ്മേളനങ്ങൾ തിരിച്ചടിയായെന്ന് അംഗങ്ങൾ പറഞ്ഞു. രക്തസാക്ഷി ഫണ്ട് വിവാദം കേരളത്തിൽ മുഴുവൻ അലയടിച്ചെന്നും വിവാദങ്ങളിൽ നേതാക്കൾ നടത്തിയ വിശദീകരണം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഏരിയ കമ്മിറ്റി.

അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിലും വിമർശനം ഉയർന്നു. സീറ്റ് നഷ്ടമായതിലാണ് വിമർശനം. ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ആർ നാസറിന്റെ തലയിൽ നെല്ലിക്കാത്തളം വെക്കണമെന്നാണ് നേതാക്കൾ പറഞ്ഞത്. ബോധമില്ലാതെ നാസർ മാധ്യമങ്ങളോട് എന്തും വിളിച്ച് പറയുന്ന സാഹചര്യമാണുള്ളത്. തോൽവിക്ക് കാരണം എംഎൽഎയുടെ കഴിവുകേടാണെന്നും വിമർശനം ഉയർന്നു.

അമ്പലപ്പുഴയിൽ പ്രധാനപ്പെട്ട നേതാക്കളെ പ്രചരണത്തിന് എത്തിച്ചില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് പോലും ചുമതല നൽകിയില്ലെന്നും പരാതി ഉയർന്നു. സി എസ് സുജാതക്കും രൂക്ഷവിർശനമുണ്ടായി. പേരിനുമാത്രമാണ് സുജാത തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചതെന്നാണ് ആരോപണം. ഓഫീസ് ജോലി പോലെ രാവിലെ വന്ന് വൈകിട്ട് വീട്ടിൽ പോയെന്നും ജി സുധാകരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പരാതി നൽകിയില്ലെന്നും ഏരിയ കമ്മിറ്റി വിലയിരുത്തി.

പാർട്ടി വിട്ട ജി സുധാകരൻ കൊടും വഞ്ചകനെന്നും വിമർശനം ഉയർന്നു. വൈകാരികമായാണ് നേതാക്കാൾ പ്രതികരിച്ചത്. മരിച്ചാലും രക്ത പതാക പുതപ്പിക്കരുതെന്നും പാർട്ടി പതാക പകുതി താഴ്ത്തി കെട്ടരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Content Highlights: LDF is facing strong internal criticism within the party over performance and strategy issues.

dot image
To advertise here,contact us
dot image