

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നടന്‍ ജയ്. സത്യപ്രതിജ്ഞാ വേദിയിലും ജയ് വിജയ്യുടെ തൊട്ടരികില്‍ തന്നെ ഉണ്ടായിരുന്നു.
താന്‍ ടിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത് വിജയിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണെന്ന് തുറന്നു പറയുകയാണ് നടന്‍ ജയ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
'വിജയ് ഒരു രാഷ്ട്രീയക്കാരനായി വന്നത് സമൂഹത്തിന് നന്മ ചെയ്യാനാണ്. അതിനായി എന്റെ സഹായം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. വാസ്തവത്തില്‍ പലരും എന്നെ പ്രചാരണത്തില്‍ നിന്ന് തടഞ്ഞിരുന്നു. എന്നോടുള്ള കരുതല്‍ കാരണമായിരുന്നു അത്. എന്റെ കരിയര്‍ തകരുമെന്ന് അവര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കി. എന്നോട് പ്രചാരണത്തിന് പോകാമോ എന്നവര്‍ ചോദിച്ചു, ഞാന്‍ അവര്‍ക്ക് എന്റെ പൂര്‍ണ പിന്തുണ നല്‍കി'-ജയ് പറഞ്ഞു.
'ജനങ്ങള്‍ ആഗ്രഹിച്ചതു പോലെ ഒരു ഭരണം അടുത്ത അഞ്ച് വര്‍ഷമുണ്ടാകുമ്മെന്ന് വിശ്വാസമുണ്ട്. പറഞ്ഞതുപോലെ അദ്ദേഹം പ്രവര്‍ത്തിക്കും. നെഗറ്റിവിറ്റിയും പഴയകാലത്തേകുറിച്ചും ഇനി പറയേണ്ടതില്ല. കാരണം അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റല്ലോ. ഇനിയെല്ലാം നല്ലതേ നടക്കൂ'-എന്നായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞത്.
ജയ് ആദ്യമായി സിനിമയിലെത്തിയത് വിജയ് ചിത്രത്തിലൂടെയായിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രത്തിലൂടെയാണ് ജയ് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. ജയ്‌യുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം സറ്റേന്‍ട്ര് മാറ്ദ് വാനിലൈയില്‍ വിജയ് ഫാന്‍ ആയ യുവാവിന്റെ വേഷത്തിലാണ് ജയ് എത്തുന്നത്.
ടിവികെയില്‍ പ്രവര്‍ത്തിച്ചത് വിജയ്‌യോടുള്ള സ്‌നേഹം കൊണ്ടു മാത്രമെന്ന് നടന്‍ ജയ്. സത്യപ്രതിജ്ഞാ വേദിയിലും ജയ് വിജയ്യുടെ തൊട്ടരികില്‍ ഉണ്ടായിരുന്നു.
Content Highlights: Actor Jai says he worked at TVK only out of love for Vijay