

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിലെത്തിയത്. സിനിമയിൽ ബിജു കുട്ടൻ അവതരിപ്പിച്ച വേഷം കയ്യടി നേടുകയാണ്. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബിജു കുട്ടൻ.
'ഞാൻ ഒരിക്കലും വാഴ സെക്കൻഡിനെ കുറിച്ച് ആലോചിച്ചിട്ടില്ല. സെക്കൻഡ് എന്ന് പറയുമ്പോൾ സാധാരണ ഈ ഫസ്റ്റില ഉള്ള ആളുകളൊക്കെ തന്നെയാണല്ലോ സെക്കൻഡ് ഉണ്ടാവുള്ളൂ. അതാണല്ലോ എല്ലാ സിനിമകളിലും വന്നുകൊണ്ടിരിക്കുന്നത്. വിപുലമായിട്ടൊന്നും ചോദിക്കാൻ നിന്നില്ല കാരണം ഇനി ഇപ്പോ നമ്മൾ എന്താണ് ഏതാ എന്നൊക്കെ ചോദിച്ചത് കൈ വിട്ടു പോകണ്ട എന്ന കരുതിയിട്ടാണ്. ഞാനും അന്ന് വിചാരിച്ചിരുന്നത് നോബി അസീസ് നസീർക്ക അവര് തന്നെ ആയിരിക്കും ഉണ്ടാകുക എന്നാണ്.
കോമഡി റോൾ ആയിക്കോരിക്കും എന്നാണ് കരുതിയത്. എന്തായാലും കുഴപ്പമില്ല. ഐസ്ക്രീം വിൽക്കുന്ന കടക്കാരനായിട്ടും വേഷം ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. സവിൻ അപ്പോ തന്നെ വിളിച്ചു, ഡയറക്ടർ പറഞ്ഞു ഇങ്ങനെയാണ് സംഭവങ്ങൾ ചേട്ടാ ഓക്കെ അല്ലേ എന്ന്. സിനിമ അല്ലേ കൈവിട്ടുപോകുമോ എന്ന പേടി ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു വീട്ടിലേക്ക് വരാം എന്ന് അവർ പറഞ്ഞു. അങ്ങോട്ട് വരാം എന്ന് പറഞ്ഞു. ഞാൻ പിറ്റേ ദിവസം തന്നെ എറണാകുളത്ത് വന്നിട്ട് ഒരു അത്യാവശ്യമായി വന്നതാണ് ഒന്ന് കാണാൻ പറ്റുമോഎന്ന് ചോദിച്ചു.
പുള്ളിക്ക് മനസ്സിലായി, പുള്ളി എനിക്ക് ലൊക്കേഷൻ ഇട്ടു. ഞാൻ ചെന്ന് കണ്ട് ഇങ്ങനെ ഇരുന്ന് സംസാരിച്ച് കഴിഞ്ഞപ്പോഴും വേറെ ഒന്നും പറഞ്ഞില്ല ഇതിലൊരു പേരന്റ് ആണെന്ന് പറഞ്ഞു. ഞാൻ കരുതുന്നത് ആദ്യ ഭാഗത്തിലെ എല്ലാവരും ഉണ്ടാകും എന്നാണ്. സാധ്യത ഉണ്ടല്ലോ. ഇതിന്റെ ടോട്ടൽ ഒരു പരിപാടി എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ സ്നേഹമുള്ള ഒരു അച്ഛൻ കൂട്ടുകാരന്മാരെ ഒക്കെ സ്നേഹിക്കുന്ന അച്ഛൻ നല്ലത് ചെയ്യുന്ന ഒരു അച്ഛൻ മരിക്കുമ്പോൾ കിട്ടുന്ന ഒരു ഇമ്പാക്ട് അല്ലെങ്കിൽ ഒരു ഇമോഷണൽ അതാണ്. അതാണ് നമ്മുക് വേണ്ടത് എന്ന് മാത്രമേ അന്ന് പറഞ്ഞിട്ടുള്ളൂ,' ബിജു കുട്ടൻ പറഞ്ഞു.
Content Highlights: Malayalam actor Biju Kuttan has revealed details about the role he was willing to take up in Vazha 2. Known for his comedic timing and character roles, he expressed interest in being part of the sequel and shared his expectations about the film. His remarks have sparked curiosity among fans regarding the casting and storyline of Vazha 2.