'ഒരു വയസുള്ള നമ്മുടെ പ്രണയം'; ശ്രീദേവിക്കും ജാന്‍വിക്കും ഒപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ബോണി കപൂര്‍

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

'ഒരു വയസുള്ള നമ്മുടെ പ്രണയം'; ശ്രീദേവിക്കും ജാന്‍വിക്കും ഒപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ബോണി കപൂര്‍
dot image

ബോളിവുഡിന്റെ താര സുന്ദരിയായിരുന്നു അന്തരിച്ച നടി ശ്രീദേവി. 2018 ഫെബ്രുവരിയില്‍ ദുബായിലെ ഒരു ഹോട്ടലില്‍ വച്ചുണ്ടായ ശ്രീദേവിയുടെ ആകസ്മിക മരണം സിനിമാമേഖലയെയും ആരാധകരെയും ഒരു പോലെ നടുക്കിയിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ ഭര്‍ത്താവായ ബോണി കപൂര്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശ്രീദേവിയും മുത്തമകള്‍ ജാന്‍വിയും ബോണി കപൂറും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ബോണി കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജാന്‍വി കപൂറിന് ഒരു വയസു പ്രായമുള്ളപ്പോഴുള്ള ചിത്രമാണിത്. 'വെറും ഒരു വയസ്സുള്ള നമ്മുടെ പ്രണയം, ജാനുവിനെ എന്റെ പ്രണയം പിടിച്ചുനിര്‍ത്തുന്നു'- എന്നാണ് ബോണി കപൂര്‍ കുറിച്ചത്.

അന്തരിച്ച ശ്രീദേവിയും കുട്ടികളുമായുള്ള വിലയേറിയ ഓര്‍മ്മകള്‍ ബോണി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ മാസം തന്നെ ജാന്‍വിക്ക് 4 മാസം പ്രായമുള്ളപ്പോള്‍ എടുത്ത ഇവര്‍ മൂന്നുപേരുമുള്ള ഒരു ഫോട്ടോ ബോണി കപൂര്‍ ഷെയര്‍ ചെയ്തിരുന്നു.

ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മൂത്തമകളായി 1997ലാണ് ജാന്‍വി കപൂര്‍ ജനിക്കുന്നത്. ഇരുവര്‍ക്കും നടി കൂടിയായ ഖുഷി കപൂര്‍ എന്ന മറ്റൊരു നടികൂടിയുണ്ട്. ബോണി കപൂര്‍ നേരത്തെ മോണ കപൂറിനെ വിവാഹം കഴിച്ചിരുന്നു. അവര്‍ക്ക് അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂര്‍ എന്നീ രണ്ട് മക്കളുണ്ട്.

Content Highlights: boney kapoor shares old picture with sridevi and janhvi

dot image
To advertise here,contact us
dot image