യോർക്കർ വിട്ടൊരു കളിയില്ല!; പന്തിനെ നെറ്റ്സിൽ വിറപ്പിച്ച് അർജുൻ ടെണ്ടുൽക്കർ; VIDEO

റിഷഭ് പന്തിന് നേരെ തുടർച്ചയായി യോർക്കറുകൾ എറിയുന്ന അർജുന്‍റെ വീഡിയോ ആണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

യോർക്കർ വിട്ടൊരു കളിയില്ല!; പന്തിനെ നെറ്റ്സിൽ വിറപ്പിച്ച് അർജുൻ ടെണ്ടുൽക്കർ; VIDEO
dot image

ഐ പി എൽ പരിശീലന സെഷനിടെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് നായകന്‍ റിഷഭ് പന്തിനെ നെറ്റ്സിൽ വിറപ്പിച്ച് ഇടംകൈയ്യൻ പേസർ അർജുൻ ടെൻഡുൽക്കർ. റിഷഭ് പന്തിന് നേരെ തുടർച്ചയായി യോർക്കറുകൾ എറിയുന്ന അർജുന്‍റെ വീഡിയോ ആണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

മുംബൈ ഇന്ത്യൻസ് താരമായിരുന്ന അർജുൻ കഴിഞ്ഞ ഐപിഎൽ താരലേലത്തിലാണ് അടിസ്ഥാന വിലയ്ക്ക് ലഖ്‌നൗ ടീമിൽ എത്തിയത്. എന്നാല്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

പരിശീലനത്തിനിടെ ക്യാപ്റ്റനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തതോടെ അർജുൻ പ്ലേയിംഗ് ഇലവനിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ കൂടിയായ താരം അടുത്തിടെയുള്ള ഒരു പോഡ്കാസ്റ്റിൽ മനസ്സ് തുറന്നിരുന്നു. ക്രിക്കറ്റിൽ സുഹൃത്തുക്കളില്ലെന്നും തന്റെ വളർത്തുനായകളുമായാണ് സമയം ചിലവിടാറുള്ളത് എന്നൊക്കെയുള്ള വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ഐപിഎല്ലിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ച അർജുൻ മൂന്ന് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിച്ച ലഖ്‌നൗ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ലക്നൗവിന്‍റെ അടുത്ത മത്സരം.

Content Highlights: arjun tendulkar deadly yorkers to rishab pant nets practice video-ipl 2026

dot image
To advertise here,contact us
dot image