എനിക്ക് കിട്ടിയ അനു​ഗ്രഹമാണ് അവൾ, നയൻതാരയുടെ ഭർത്താവ് എന്ന് അറിയപ്പെടുന്നത് അഭിമാനം; വിഘ്നേഷ് ശിവൻ

പ്രണയത്തിലാകുമ്പോൾ ഞാൻ ഒരു സക്സസ്ഫുൾ സംവിധായകൻ പോലും ആയിരുന്നില്ല. ഇന്നും നയൻസിനെ കാണുമ്പോൾ എനിക്ക് ആരാധനയാണ്.

എനിക്ക് കിട്ടിയ അനു​ഗ്രഹമാണ് അവൾ, നയൻതാരയുടെ ഭർത്താവ് എന്ന് അറിയപ്പെടുന്നത് അഭിമാനം; വിഘ്നേഷ് ശിവൻ
dot image

ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ബന്ധമാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. സൗത്ത് ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. പ്രൗഢ ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട വിവാഹം. ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ 9 ന് ആണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് പറയുകയാണ് സംവിധായകൻ. 'നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണെന്ന് വിഘ്നേഷ് പറഞ്ഞു.

'നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണ്. എനിക്കൊപ്പമുള്ള ഒരു ഫോട്ടോ നയൻ ആദ്യമായി വാട്സ്ആപ്പ് ഡിപിയാക്കി. നാനും റൗഡി താൻ സിനിമയുടെ ഷൂട്ടിങ് പുരോ​ഗമിക്കുന്ന സമയമായിരുന്നു. എനിക്ക് നയനെ ഭയമായിരുന്നു. മാം എന്നല്ലാതെ വിളിക്കുമായിരുന്നില്ല. റീ ടേക്ക് വേണം എന്ന് പറയാൻ പോലും എനിക്ക് മടിയായിരുന്നു. അത് നയൻ മനസിലാക്കി. ഒരു ദിവസം പരസ്യമായി പറഞ്ഞു. സംവിധായകനായ നിങ്ങൾ പറയുന്നത് എത്ര തവണ വേണമെങ്കിലും ചെയ്ത് തരാൻ താൻ തയ്യാറാണെന്ന്. മടിക്കേണ്ടതില്ലെന്നും പറഞ്ഞു. എല്ലാവരും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഷൂട്ടിങിന്റെ മൂന്നാം ദിവസമായിരുന്നു അത്.

അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയൻസിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്. ഇത്ര നല്ല വ്യക്തിത്വമായിരുന്നുവോയെന്ന് തോന്നി.എല്ലാവരുടേയും മുന്നിൽ എല്ലാം തെളിയിക്കാനും അവർക്ക് ഇഷ്ടപ്പെടുന്നത് പോലെ പെരുമാറാനും തുടങ്ങിയാൽ നമുക്ക് ജീവിക്കാൻ സമയം ലഭിക്കില്ല. എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയില്ല. നയൻസ് വണ്ടർഫുൾ പേഴ്സണാലിറ്റിയുള്ള ആളാണ്. സ്റ്റാർഡം മറ്റുള്ളവർക്ക് മാത്രം. പലർക്കും എന്റെ പേര് അറിയില്ല. അല്ലെങ്കിൽ എന്നെ കാണുമ്പോൾ ഓർമ വരില്ല. അതിനാൽ നയൻതാര എന്ന് വിളിച്ചാണ് സംസാരിക്കാൻ ശ്രമിക്കുന്നത്.

അവളുടെ പേരിൽ അറിയപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് കിട്ടിയ വലിയ അനു​ഗ്രഹമാണ് അവൾ. പ്രണയത്തിലാകുമ്പോൾ ഞാൻ ഒരു സക്സസ്ഫുൾ സംവിധായകൻ പോലും ആയിരുന്നില്ല. ഇന്നും നയൻസിനെ കാണുമ്പോൾ എനിക്ക് ആരാധനയാണ്. ഭാര്യാഭർതൃ ബന്ധത്തിന് ഇടയിൽ എന്ത് ഓവർ ഷാഡോ?. തന്റെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നയൻതാര ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ ഒരാൾ മറ്റൊരാളെ മറച്ചുകളയുക എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെ പേരോ ഭാര്യയുടെ പേരോ ചേർത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. അത് വളരെ മനോഹരമായ കാര്യമാണ്. കുഞ്ഞുങ്ങൾ വന്നശേഷം നയനാണ് ഏറ്റവും കൂടുതൽ മാറിയത്. അവളെ പലതിൽ നിന്നും സുഖപ്പെടുത്തിയത് മക്കളാണ്. വേറൊരാളായി മാറി നയൻ. രണ്ട് മക്കളും സൂപ്പർ കാരക്ടറുള്ളവരാണ്. വളരെ എന്റർടെയ്നിങ്ങാണ്. അവരുടെ കൂടെയാണ് ഞാൻ ചിൽ ചെയ്യുന്നത്,‌' വിഘ്നേഷ് പറഞ്ഞു.

Content Highlights: Filmmaker Vignesh Shivan has expressed pride in being recognized as the husband of Nayanthara. His statement reflects the deep respect and admiration he holds for the actress, often regarded as one of the leading stars in South Indian cinema.

dot image
To advertise here,contact us
dot image