32 വർഷത്തെ ദാമ്പത്യം വേർപിരിഞ്ഞു, വീണ്ടും ഒന്നിച്ചു,' അന്ന് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

ലിസിയുമായി അന്ന് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

32 വർഷത്തെ ദാമ്പത്യം വേർപിരിഞ്ഞു, വീണ്ടും ഒന്നിച്ചു,' അന്ന് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
dot image

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് പ്രിയദർശൻ. നടി ലിസിയെ അദ്ദേഹം വിവാഹം ചെയ്യുന്നത് 1990-ലാണ്. പിന്നീട് 2016-ൽ ഇരുവരും വിവാഹമോചിതരായി. 32 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹ മോചിതരായത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. അന്ന് തങ്ങൾ പിരിയാനുണ്ടായ കാരണം പറയുകയാണ് പ്രിയദർശൻ ഇപ്പോൾ. ഫിലിം ഫയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശന്റെ പ്രതികരണം.

‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്,' പ്രിയദർശൻ പറഞ്ഞു.

'തീര്‍ച്ചയായും ഞാന്‍ അവളെ മിസ് ചെയ്തിരുന്നു. അവളും എന്നെ മിസ് ചെയ്തിരുന്നു. അതിനാല്‍ ഞങ്ങള്‍ വീണ്ടും ഒന്നായി. കമ്പാനിയന്‍ഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് ഞങ്ങള്‍ വീണ്ടും കല്യാണം കഴിച്ചില്ലെന്ന് ചോദിച്ചാല്‍, അടുത്തത് ഇതിലും കഷ്ടം നിറഞ്ഞാതാകാം എന്നതിനാലാണ്. ആ ചിന്ത രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. ഞങ്ങളത് തിരിച്ചറിഞ്ഞു', പ്രിയദർശൻ കൂട്ടിച്ചേർത്തു.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. പത്ത് വർഷത്തെ വേർപിരിയലിന് ശേഷം, വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്.

Content Highlights: Priyadarshan has opened up about his separation from Lissy, shedding light on the reasons behind their breakup. He indicated that differences in perspectives and personal priorities over time led to their decision to part ways. Despite the separation, Priyadarshan acknowledged the respect they continue to hold for each other. His remarks offer a rare glimpse into the personal side of one of Malayalam cinema’s well-known relationships.

dot image
To advertise here,contact us
dot image