അച്ഛന്റെ പേരില്‍ പ്രൊഡക്ഷന്‍ ഹൗസ്, പ്ലാന്‍ ചെയ്ത സിനിമയില്‍ അച്ഛനുമുണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍

അച്ഛനുള്ള കാലത്തു തന്നെ അച്ഛന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരിന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്റെ പേരില്‍ പ്രൊഡക്ഷന്‍ ഹൗസ്, പ്ലാന്‍ ചെയ്ത സിനിമയില്‍ അച്ഛനുമുണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍
dot image

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ശ്രീനിവാസനും അദ്ദേഹത്തിന്റെ മക്കളായ ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും ധ്യാന്‍ ശ്രീനിവാസന്‍ എപ്പോഴും പ്രേക്ഷകരുടെ മനസ് കീഴടക്കിയിട്ടുള്ള താരമാണ്. ഇപ്പോഴിതാ ധ്യാന്‍ തന്റെ അച്ഛനായ ശ്രീനിവാസന്റെ പേരില്‍ തുടങ്ങിയ പ്രൊഡക്ഷന്‍ ഹൗസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മൂവി 2 ടോക്കീസിന് കൊടുത്തിരിക്കുന്ന അഭിമുഖത്തിലാണ് സംസാരിച്ചിരിക്കുന്നത്.

'അച്ഛനുള്ള കാലത്തു തന്നെ അച്ഛന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരിന്നു. ഏപ്രിലില്‍ അച്ഛന്റെ പിറന്നാളിന് ആദ്യ സിനിമ അനൗണ്‍സ് ചെയ്യണമെന്ന പ്ലാനിലായിരിന്നു. അത് അച്ഛനും കൂടെയുള്ള ഒരു സിനിമയായിരുന്നു, പക്ഷെ അതിനി നടക്കില്ല. അതിനു ശേഷം കുറച്ച് സിനിമകള്‍ സംസാരിക്കുകയും കമ്മിറ്റ് ചെയ്തിട്ടുമൊക്കെ ഉണ്ട്. അതില്‍ ഒന്ന് രണ്ടെണ്ണം സംവിധാനം ചെയ്യാമെന്ന് ഏറ്റെടുത്തിട്ടുണ്ട്. വേറെയും സംവിധായകരുടെയും സിനിമകളുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടെ തീരുമാനിച്ച് ജൂലൈ ഓഗസ്റ്റ് മാസത്തില്‍ ആദ്യ സിനിമ ഏതെന്ന് അനൗണ്‍സ് ചെയ്യാനാണ് പ്ലാന്‍'- ധ്യാന്‍ പറഞ്ഞു.

'തുടക്കത്തില്‍ നമ്മുടെ കൂടെയുള്ള കുറച്ചാളുകളുടെ പ്രൊജക്ട് വച്ച് തുടങ്ങിയിട്ട് പിന്നീട് പുറമെ നിന്നുള്ള സംബ്ജക്ടുകള്‍ പിക്ക് ചെയ്യാനാണ് പ്ലാന്‍. മലയാള സിനിമയില്‍ മിക്ക നടീനടന്മാരുമായിട്ട് അസോസിയേറ്റ് ചെയ്ത് സിനിമ ചെയ്യാനാണ് പ്ലാന്‍'-ധ്യാന്‍ പറഞ്ഞു.

ഈ വര്‍ഷം സിനിമകളുടെ എണ്ണം കുറയുമെന്നും സംവിധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധ്യാന്‍ മുന്നെയുള്ള അഭിമുഖങ്ങളില്‍ അറിയിച്ചിരുന്നു. ഭീഷ്മര്‍ ആണ് ധ്യാനിന്റെ അവസാനമിറങ്ങിയ ചിത്രം. ഈസ്റ്റ് കോസ്റ്റ് വിജയനായിരിന്നു ചിത്രത്തിന്റെ സംവിധായകന്‍.

Content Highlights: dhyan sreenivasan about their production house in the name of sreenivasan

dot image
To advertise here,contact us
dot image