വൈകുന്നേരമാകുമ്പോള്‍ കാലുകള്‍ക്ക് നീര്‍വീക്കം ഉണ്ടോ?; ദിവസേന വഷളാകുന്ന ഈ ലക്ഷണത്തിന് പിന്നിലെ കാരണമിതാകാം

രാത്രിയില്‍ കാലുകളിലെ മസില്‍ കയറ്റത്തിനും കാലുകള്‍ക്ക് നീര്‍വീക്കമുണ്ടാകുന്നതിനും കാരണം എന്താണെന്നല്ലേ.

വൈകുന്നേരമാകുമ്പോള്‍ കാലുകള്‍ക്ക് നീര്‍വീക്കം ഉണ്ടോ?; ദിവസേന വഷളാകുന്ന ഈ ലക്ഷണത്തിന് പിന്നിലെ കാരണമിതാകാം
dot image

രാത്രിയില്‍ ഉറക്കത്തിനിടയില്‍ കാലില്‍ മസില്‍ കയറുക, അല്ലെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ കാല് നീര് വയ്ക്കുക. ഈ പ്രശ്‌നങ്ങള്‍ കൊണ്ട് നാളുകളായി വിഷമിക്കുന്നവരാണോ നിങ്ങള്‍?. ഇതിന് സാധാരണയായി ആളുകള്‍ സ്വയം കണ്ടെത്തുന്ന കാരണങ്ങള്‍, അധിക സമയം നിന്നതുകൊണ്ടായിരിക്കാം അല്ലെങ്കില്‍ കാല് തൂക്കിയിട്ട് ഇരുന്നതുകൊണ്ടായിരിക്കാം എന്നൊക്കെയാവാം. ചില ആളുകള്‍ ദിവസങ്ങളോ മാസങ്ങളോ ആയി ഈ ബുദ്ധിമുട്ടുകള്‍കൊണ്ട് വിഷമിക്കുന്നുമുണ്ടാവാം. രക്തചംക്രമണക്കുറവ്, പോഷക അസന്തുലിതാവസ്ഥ പോലെയുള്ള പ്രശ്‌നങ്ങളിലേക്കുകൂടിയാണ് ഈ ലക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

leg cramps and swelling at night

മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളെയെല്ലാം ശരീര പേശികള്‍ ആശ്രയിക്കുന്നുണ്ട്. ഈ ധാതുക്കള്‍ നാഡീ സിഗ്‌നലുകള്‍ സുഗമമായി സഞ്ചരിക്കാനും പേശികളുടെ പ്രവര്‍ത്തനം നന്നായി നടക്കാനും സഹായിക്കുകയും ചെയ്യും. ഈ ധാതുക്കളുടെ അളവുകള്‍ കുറയുമ്പോള്‍ പേശികള്‍ക്ക് വേദനയും വലിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ദീര്‍ഘ സമയം നില്‍ക്കുമ്പോഴും മറ്റും കാലുകള്‍ക്ക് നീരും വേദനയും ഉണ്ടാകുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഈ പഠനം അനുസരിച്ച് പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തിന് പോഷകങ്ങള്‍ും ധാതുക്കള്‍ക്കും പ്രധാന പങ്കുണ്ട്. അതോടൊപ്പം രക്തയോട്ടം കുറയുന്നത്, ദീര്‍ഘനേരം ഇരിക്കല്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും നീര്‍വീക്കത്തിനും മസില്‍ കയറാനും കാരണമാകും.

leg cramps and swelling at night

കണങ്കാലുകളിലെ നീര്‍വീക്കം

കണങ്കാലുകളിലെ നീര്‍വീക്കം പലപ്പോഴും ദ്രാവകം അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കാലുകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിന് പിന്നിലെ കാരണം പ്രധാനമാണ്. രക്തചംക്രമണം മന്ദഗതിയിലാകുമ്പോള്‍ ചുറ്റുമുളള കലകളിലേക്ക് ദ്രാവകം ഒഴുകിയേക്കാം. അതുകൊണ്ടാണ് ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ നീര്‍വീക്കം വഷളാകുന്നത്. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പലതരം പ്രശ്‌നങ്ങള്‍കൊണ്ടും കാലുകളില്‍ രക്തം കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. ഇത് ദൃശ്യമായ നീര്‍വീക്കത്തിലേക്ക് നയിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

കാലുകളിലുണ്ടാകുന്ന ഈ ബുദ്ധിമുട്ട് സാധാരണയായി സാവധാനം സംഭവിക്കുകയും പിന്നീട് വഷളാവുകയും ചെയ്യാറുണ്ട്. കാലുകളിലെ സിരകള്‍ നന്നായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ രക്തം ഹൃദയത്തിലേക്ക് തിരികെ പോകുന്നില്ല. കാലക്രമേണ ഇത് താഴത്തെ അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തല്‍ഫലമായി നീര്‍വീക്കം , ഭാരം എന്നിവയൊക്കെ അനുഭവപ്പെടുന്നു.

leg cramps and swelling at night

കാരണങ്ങള്‍ ഇവയാണ്

ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ പോഷകങ്ങളുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം,കാല്‍സ്യം എന്നിവയുടെ കുറവ് മസില്‍ കയറുക, ദ്രാവക സന്തുലിതാവസ്ഥ,നാഡീസിഗ്നലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക, പേശികളുടെ സങ്കോചത്തെ തടസ്സപ്പെടുത്തുക ,നിര്‍ജലീകരണം ഉണ്ടാക്കുക തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും സമീകൃത ആഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്. അതോടൊപ്പം ജീവിതശൈലിയും ഒരു പ്രധാന പ്രശ്‌നമാണ്. ദീര്‍ഘനേരം ഒരിടത്തുതന്നെയിരിക്കുന്നത് രക്തചംക്രമണം മന്ദഗതിയിലാക്കുന്നു.അതുപോലെ കൂടുതല്‍ സമയം നില്‍ക്കുന്നതും രക്തചംക്രമണത്തെ ബാധിക്കുന്നു. തുടര്‍ച്ചയായ നീര്‍വീക്കം, ഞരമ്പുകള്‍ ദൃശ്യമാവുക എന്നിവയെല്ലാം സിരകളുടെ വൈകല്യങ്ങളെ സൂചിപ്പിക്കാം. ചില സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കല്‍ അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇവയേയും സൂചിപ്പിച്ചേക്കാം. അടിസ്ഥാന പരിചരണം നല്‍കിയിട്ടും ലക്ഷണങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും മെഡിക്കല്‍ വിലയിരുത്തല്‍ ആവശ്യമാണ്.

എങ്ങനെ തടയാം

  • നന്നായി വെള്ളം കുടിക്കുക. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക ഇവയൊക്കെ ചെയ്യാവുന്നതാണ്.
  • ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുക.
  • ദീര്‍ഘനേരം കാലുകള്‍ തൂക്കിയിടുന്നത് ഒഴിവാക്കുക.
  • ഇടയ്ക്ക് കാലുകള്‍ ഉയര്‍ത്തിവച്ച് ഇരിക്കാന്‍ ശ്രദ്ധിക്കുക.
  • ഇറുകിപിടിച്ച സോക്‌സുകളും ചെരുപ്പുകളും ധരിക്കാതിരിക്കുക.
  • ഭാരം അധികം വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights :Causes of leg cramps and swelling at night





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image