ദൃശ്യം 3 യ്ക്ക് മുൻപ് ഇതൊന്ന് കണ്ട് നോക്കൂ, ജീത്തു ജോസഫ് ചിത്രം വലതുവശത്തെ കള്ളൻ സ്ട്രീമിങ് ഡേറ്റ് പുറത്ത്

ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്

ദൃശ്യം 3 യ്ക്ക് മുൻപ് ഇതൊന്ന് കണ്ട് നോക്കൂ, ജീത്തു ജോസഫ് ചിത്രം വലതുവശത്തെ കള്ളൻ സ്ട്രീമിങ് ഡേറ്റ് പുറത്ത്
dot image

ജീത്തു ജോസഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' ഒടിടിയിലേക്ക്. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മാർച്ച് 27 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലുള്ളത്.പല അടരുകളുള്ള സാമുവൽ എന്ന കഥാപാത്രത്തെ സമാനതകളില്ലാത്ത വിധം ജോജു സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ആന്‍റണി സേവ്യറായി സമാനതകളില്ലാത്ത പ്രകടനമാണ് ബിജു മേനോൻ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം സിസ്റ്റത്തിന്‍റെ പരാജയം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമായി അവതരിപ്പിക്കുന്നുണ്ട്. 'ടോക്സിക് പാരന്‍റിംഗ്' എന്ന വിഷയത്തേയും പക്വതയോടെ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഡിനു തോമസ് ഈലന്‍റെ തിരക്കഥ അതർഹിക്കുന്ന രീതിയിൽ ജീത്തു ജോസഫ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്‍റെ ഛായാ​ഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്‍റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ്.

Content Highlights: Jeethu Joseph film valathuvasathe kallan streaming date announced

dot image
To advertise here,contact us
dot image