

ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മഹാബലിപുരത്തെ ഫോര്‍ പോയിന്റ്സ് ബൈ ഷെറട്ടോണ്‍ ഹോട്ടലില്‍ വച്ചായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ആയിരം പേരാണ് വിരുന്നില്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണയിരുന്നു വിരുന്നില്‍ പ്രവേശനം. വെള്ള ഷര്‍ട്ടും ഇളംതവിട്ടുനിറത്തിലുള്ള പാന്റ്സും നിസ്‌കാരത്തൊപ്പിയും ധരിച്ചാണ് വിജയ് നോമ്പുതുറയില്‍ പങ്കെടുത്തത്.
ടിവികെ എന്‍ഡിഎയില്‍ ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതനിടയിലാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ടിവികെ എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്ത വിജയ് നിഷേധിച്ചു. ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു മതനിരപേക്ഷ നയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ടിവികെയുടെ നേതൃത്വത്തിലായിരിക്കും അടുത്ത സര്‍ക്കാരെന്നും ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.

ഞാന്‍ രാഷ്ട്രീയത്തിലേക്കു വന്ന കാലം മുതല്‍ കേട്ടു തുടങ്ങിയതാണ് അവരുമായി സഖ്യം ചേരാന്‍ പോകുന്നു, ഇവരുമായി സഖ്യം ചേരാന്‍ പോകുന്നു, ആ മുന്നണിയിലേക്ക് പോകുന്നു, ഈ മുന്നണിയിലേക്ക് പോകുന്നു എന്നൊക്കെ. വിജയ് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച് നടക്കുന്നവരാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നതെന്നും താരം പറഞ്ഞു.'വാര്‍ത്തകള്‍ കേട്ട് നിങ്ങള്‍ കുറച്ചൊക്കെ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകും. ഞങ്ങള്‍ എപ്പോഴും മതനിരപേക്ഷത എന്ന നയത്തില്‍, മതനിരപേക്ഷ സാമൂഹിക നീതി എന്ന ആ നിലപാടില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കഴിഞ്ഞ വര്‍ഷവും വിജയ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ റോയല്‍പേട്ട വൈഎംസിഎ മൈതാനത്ത് വച്ചായിരുന്നു വിരുന്ന സംഘടിപ്പിച്ചത്. അന്നും അണികളെ പ്രതിനിധീകരിച്ച് സംസാരിച്ചിരുന്നു.
Content Highlights: Vijay hosts Iftar party for TVK