മെയ്യഴകൻ പോലൊരു സിനിമ മോഹൻലാലിനൊപ്പം ചെയ്യാൻ ആഗ്രഹമുണ്ട്, പലപ്പോഴും സംസാരിച്ചിട്ടുണ്ട്; നിവിൻ പോളി

മോഹൻലാലിനൊപ്പം മെയ്യഴകൻ പോലൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിവിൻ പോളി

മെയ്യഴകൻ പോലൊരു സിനിമ മോഹൻലാലിനൊപ്പം ചെയ്യാൻ ആഗ്രഹമുണ്ട്, പലപ്പോഴും സംസാരിച്ചിട്ടുണ്ട്; നിവിൻ പോളി
dot image

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മെയ്യഴകൻ. ഗൃഹാതുരത്വത്തെയും കുട്ടിക്കാലത്തെയുമെല്ലാം ഓർമ്മിപ്പിക്കുന്ന ചിത്രം മനസ്സു തൊടുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. മനുഷ്യർ തമ്മിലുള്ള വൈകാരികമായ ബന്ധത്തെ അതിന്റെ തീക്ഷ്ണതയിൽ ആവിഷ്കരിക്കുകയാണ് ചിത്രം. തിയേറ്ററിൽ വർക്ക് ആവാതെ പോയ സിനിമയ്ക്ക് ഒ ടി ടി റിലീസിന് ശേഷം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

സിനിമയുടെ റിലീസിന് ശേഷം കാർത്തി, അരവിന്ദ് സ്വാമി എന്നവരുടെ കോമ്പോ പോലെ നിരവധി താരങ്ങളെ ബന്ധപ്പെടുത്തിയുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിൽ ഒന്നായിരുന്നു മോഹൻലാലും നിവിൻ പോളിയും. ഇതിനെക്കുറിച്ച് പറയുകയാണ് നിവിൻ ഇപ്പോൾ. ഒരു അവാർഡ് ചടങ്ങിലാണ് നിവിൻ ഇക്കാര്യം പറയുന്നത്. പോസ്റ്ററുകൾ താൻ കണ്ടിരുന്നുവെന്നും ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവിൻ പറഞ്ഞു.

'ഇങ്ങനെ ഒരു പോസ്റ്റർ ട്വിറ്ററിൽ നിറയെ കണ്ടിരുന്നു. എനിക്കും വളരെ ആഗ്രഹമുണ്ട് ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ. എന്റർടൈൻമെൻറ് സിനിമ ചെയ്യാൻ വേണ്ടി പലപ്പോഴും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷെ ലൈറ്റ് ആയിട്ടുള്ള ഒരു സബ്ജക്ടിലേക്ക് ലാൻഡ് ആയിട്ടില്ല. അത് ചെയ്യാൻ പറ്റുന്ന ഒരു സംവിധായകൻ വരണം റൈറ്റർ വരണം. അതിനൊക്കെ ഉള്ള കാത്തിരിപ്പിലാണ്. ഇതെല്ലാം സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം,' നിവിൻ പോളി പറഞ്ഞു.

അതേസമയം, ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിച്ഛായയാണ് നിവിന്റെ ഇനി പുറത്തിറങ്ങാനുള്ള റിലീസ്. നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന.

Content Highlights: Popular Malayalam actor Nivin Pauly has expressed his desire to act in a film similar in style to the classic Meyyazhakan with legendary actor Mohanlal. In a recent interview, Nivin said that collaborating with Mohanlal on a meaningful, character-driven drama like Meyyazhakan has been a long-time dream.

dot image
To advertise here,contact us
dot image