

നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ മണിയുടെ പേരിലുള്ള കലാഭവന്‍ മണി പുരസ്‌കാരത്തിന് അര്‍ഹനായി പ്രമോദ് വെളിയനാട്. കുന്നിശ്ശേരി കലാഭവന്‍ മണി കുടുംബ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. മാടന്‍ മോക്ഷം എന്ന നാടകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ന് ചാലക്കുടിയില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് മറ്റൊരു ജനപ്രിയ നടന് സമ്മാനിക്കുന്നതില്‍ ഏറെ അഭിമാനമെന്ന് കുടുംബാഗംമായ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ച് 6 ന് രാവിലെ 10 മണിക്ക് കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ പ്രിയനന്ദനനില്‍ നിന്നും ഏറ്റുവാങ്ങുന്നു.
പ്രമോദിനെ അവാര്‍ഡിന് അര്‍ഹമാക്കിയ നാടകത്തെ കുറിച്ച് കഴിഞ്ഞ ദിവസം ആര്‍എല്‍വി രാമകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. നാടകം കണ്ട് പൊട്ടിചിരിച്ചപ്പോഴും ചില നിമിഷങ്ങള്‍ കണ്ണുനീര്‍ സമ്മാനിച്ചെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ജാതി പറയുകയല്ലെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ദളിത് ചോരയുള്ള കലാകാരനേ കഴിയൂവെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നാടകത്തിലെ അഭിനേതാക്കളെ പ്രശംസിച്ചു കൊണ്ട് ഫേസ്ബുക്കിലാണ് ഇദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
'ഞങ്ങളുടെ ദൈവങ്ങളുടെ ഒക്കെ ഒരു ഗതികേട്…. മാടന്‍ മോക്ഷം കണ്ടിറങ്ങിയപ്പോള്‍ മുതല്‍ മനസിലുദിച്ച ചിന്ത ഇതായിരുന്നു. കുട്ടികാലത്ത് ഞങ്ങളുടെ അപ്പനപ്പൂപ്പന്‍മാര്‍ കള്ളും പൊടിയും കോഴി കറിയും വച്ച് നെഞ്ചത്തടിച്ച് വിളിച്ച് പൂര്‍വ്വികരെയും മുത്തപ്പന്‍ന്മാരെയും തൃപ്തിപെടുത്തിയിരുന്നത് ഓര്‍മയിലേക്ക് ഓടിയെത്തി.
ഇതിനായി പ്രത്യേക വൈദിക തന്ത്രങ്ങളൊന്നും അവര്‍ പഠിച്ചിട്ടില്ലായിരുന്നു. വാഴയിലയില്‍ ഏകദേശം നക്ഷത്ര ആകൃതിയിലും ത്രികോണാകൃതിയിലും വെട്ടിയെടുത്ത നറുക്കില്‍ പൂര്‍വ്വികരെ സങ്കല്‍പിച്ചിരുത്തുകയാണ് സാധാരണ പതിവ്.. കാവ് സങ്കല്‍പത്തില്‍ ഒരു പാലമര ചുവട്ടില്‍ പൂര്‍വ്വിക സങ്കല്‍പത്താല്‍ സ്ഥാപിച്ച ചെറിയ ഒരു കല്ലാണ് ദൈവത്തിന്റെ പ്രതീകമായി കണ്ടിരുന്നത്. മണ്ണിലും കല്ലിലും പാടത്തും പറമ്പിലും പണിയെടുത്തു ജീവിച്ചിരുന്നവര്‍ക്ക് അതാണല്ലോ ശരിക്കും ദൈവ കോലങ്ങള്‍. കാലങ്ങള്‍ പോകവെ ഇവയെല്ലാം പുനരുദ്ധാരണത്തിന് വിധേയമായി… കാവിനു പകരം ക്ഷേത്ര സങ്കല്‍പങ്ങളായി…. എന്തിനേറെ പൂര്‍വ്വികരെ സങ്കല്‍പിച്ച് നിവേദിച്ചിരുന്ന നിവേദ്യങ്ങളിലും ഏറെ മാറ്റംവന്നു.. കള്ളിന്റെയും പൊടിയുടെയും സ്ഥാനത്ത് മറ്റു പല ദ്രവ്യങ്ങളും സ്ഥാനംപിടിച്ചു..
ന്റെ… മുത്തപ്പാ എന്ന് നെഞ്ചിലടിച്ച് ആത്മാര്‍ത്ഥതയോടെ പൂര്‍വ്വികരെ വിളിച്ചു വരുത്തിയ തറവാട്ട് കാരണമാര്‍ക്ക് പകരം തന്ത്രങ്ങള്‍ പഠിച്ച വൈദികരെത്തി…… കര്‍മ്മങ്ങളില്‍ അടിമുടിമാറ്റം… കാലങ്ങള്‍ കഴിയവെ എന്തക്കെയോ അപശകുനങ്ങള്‍… മുത്തപ്പന്‍ന്മാരും പൂര്‍വികരും തൃപ്തരല്ലത്രെ…. വീണ്ടും പഴയ ആചാരങ്ങള്‍ തുടരാന്‍ കല്പന…. ഇതാണ് ഇപ്പോ ഒട്ടുമിക്ക തറവാട്ടമ്പലങ്ങളിലും കണ്ടുവരുന്ന പ്രതിഭാസങ്ങള്‍… മാടന്‍ മോക്ഷം കണ്ടപ്പോള്‍ ഇതൊക്കെ തന്നെയല്ലെ യാഥാര്‍ത്ഥ്യമെന്ന് തോന്നി… മാടനെയും മാടനെ പരിചരിക്കുന്ന കുഞ്ഞിനെയും ഏതോ മുജന്മത്തില്‍ കണ്ട പരിചയം. രണ്ടു പേരും തകര്‍ത്തഭിനയിച്ചു. ഒപ്പം ആനുകാലികമായ എല്ലാ സംഭവ വികാസളെയും ഒരു പൂമാലയില്‍ കോര്‍ക്കുന്ന പോലെ അതി ഭംഗിയായി കോര്‍ത്തിണക്കിയിരിക്കുന്നു..
ശ്രീ പ്രമോദ് വെളിയനാട് എന്ന അത്ഭുത നടന്‍ അതിനെ ശരിക്കും പ്രേക്ഷകസമക്ഷം കൂട്ടിയിണക്കുന്നതില്‍ അതി ഗംഭീരമായി വിജയിച്ചിരിക്കുന്നു. മാടന്റെ ദയനീയത പ്രേക്ഷരിലേക്ക് എത്തിക്കാന്‍ മാടനെ അവതരിപ്പിച്ച ശ്രീ ജയചന്ദ്രന്‍ തകഴിക്കാരനും കഴിഞ്ഞു. നാടകം കണ്ട് കുറേചിരിച്ചു… ഇടയ്ക്ക് ചെറു കണ്ണുനീര്‍ ഇറ്റുവീണു… പ്രമോദ് വെളിയനാടിന്റെ ചില പ്രസന്റേഷനുകള്‍ ചിലപ്പോഴൊക്കെ കലാഭവന്‍ മണിചേട്ടനെ ഓര്‍ക്കാന്‍ ഇടവരുത്തി. (എന്നു കരുതി അത് ഒട്ടും ഒരു അനുകരണമായി തോന്നിയതും ഇല്ല…)
ഞാനിവിടെ ജാതിയോ മതമോ പറയുകയല്ലട്ടോ…. എന്നാലിത് എനിക്ക് പറയാതിരിക്കാനും പറ്റണില്ല… ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തീര്‍ച്ചയായും ഒരു ദളിത് ചോരയുള്ള കലാകാരനല്ലാതെ മറ്റാര്‍ക്കും പറ്റുകയില്ല… തീര്‍ച്ച….. വേറെ ആരു വന്നാലും ഏഴയലത്ത് എത്തുകയില്ല സത്യം…… ഗംഭീരം… മാടന്‍ മോക്ഷത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…. ഇനി ഒരു ചിന്തമാത്രം… മാടന്‍ മോക്ഷത്തിനെ മണി ചേട്ടന്റെ മണ്ണിലേക്ക് ഒന്ന് കൂട്ടി കൊണ്ടുവരണം,' ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.
Content Highlights: Pramod Veliyanadu receives Kalabhavan Mani Award from Kalabhavan Mani Family Trust