'മമ്മൂട്ടിക്കും മോഹൻലാലിനും അന്ന് അവാർഡ് തരാൻ മാനക്കേടുണ്ടെങ്കിൽ ഗൗരിയിൽ നിന്ന് വാങ്ങാൻ എനിക്ക് മാനക്കേടില്ല'

'മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ​ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉർവശി'

'മമ്മൂട്ടിക്കും മോഹൻലാലിനും അന്ന് അവാർഡ് തരാൻ മാനക്കേടുണ്ടെങ്കിൽ ഗൗരിയിൽ നിന്ന് വാങ്ങാൻ എനിക്ക് മാനക്കേടില്ല'
dot image

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിൽ ഫിലിംഫെയർ പുരസ്കാര നിശ നടന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉർവശിയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ഇന്ദ്രജിത്തും യുവനടി ​ഗൗരി നന്ദയും ചേർന്നായിരുന്നു ഉർവശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നത്.ഫിലിംഫെയർ പുരസ്കാരം സ്വീകരിച്ചിറങ്ങിയ ഉർവശിയോട് ഓൺലൈൻ മീഡിയ പ്രവർത്തകൻ ചോദിച്ച ചോദ്യം വലിയ ചർച്ചയായിരുന്നു.

'ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ​ഗൗരി നന്ദയെ പോലൊരു നടിക്ക് യോ​ഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’’ എന്നായിരുന്നു ചോദ്യം. ദേഷ്യം കടിച്ചമർത്തി വളരെ മാന്യമായാണ് ഈ ചോദ്യത്തിന് നടി മറുപടി നൽകിയത്. ക്യാമറയ്ക്ക് മുന്നിൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലത് പോലെ പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ എന്നായിരുന്നു ഉർവശിയുടെ മറുപടി. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ഉർവശി.

പണ്ടൊരിക്കൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും തനിക്ക് അവാർഡ് നൽകിയത് ചാക്കോച്ചൻ ആണെന്നും തനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ​ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്ക് ഒരു മാനക്കേടും ഇല്ലെന്നും ഉർവശി പറഞ്ഞു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഗൗരിയെന്നയാൾക്ക് അവാർഡ് തന്ന് കൂടേ. അങ്ങനെ ഫിലിം ഫെയറിന്റെ പ്രോട്ടോക്കോൾ ഉണ്ടോ. ഇന്ദ്രജിത്ത് എന്ന ആളാവാം കാരണം രാവണന്റെ മോൻ ആയതു കൊണ്ട്. ഇന്ദ്രജിത്ത് കൂടെയാണ് എനിക്ക് അവാർഡ് തന്നത് ആ പേര് വന്നില്ല. അവിടെയാണ് എനിക്ക് ബുദ്ധിമുട്ട്. ഗൗരി എന്ന പേരിന് അർഥം പാർവതി എന്നാണ്, പാർവതിയുടെ പേരുള്ളവരെ ഇവർക്ക് ഇഷ്ടമല്ല, ആരാണ് ആ ചോദ്യം ചോദിച്ചത്,

മറ്റൊരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാർ‍ഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാർഡ് കൊടുത്തപ്പോൾ അതേ മമ്മൂട്ടി കയറി വന്നു. എന്നിട്ട് എന്നെ ഇറങ്ങിപ്പാേകാൻ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഞാൻ വേണമായിരുന്നു താനും. മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ​ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉർവശി.

ഗൗരി എന്ന പേര് എനിക്ക് ഇഷ്ടമാണ്. ആരാണ് തന്നത് എന്നല്ല എനിക്ക് കി‌ട്ടിയത് ഫിലിംഫെയർ അവാർഡ് ആണ്. എത്രയോ വർഷങ്ങളായിട്ട് ഇന്ത്യയുടെ ഒരു പ്രസ്റ്റീജിയസ് അവാർഡ് ആണ്. തമിഴ്നാട് സർക്കാരിൽ നിന്നും മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് എത്ര സിനിമകളിൽ കോമഡി ചെയ്തു. കോമഡിക്ക് എനിക്ക് അവാർഡ് കി‌ട്ടിയില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. പലർക്കും തോന്നും. പക്ഷെ അത് ഏറ്റവും വില കൂടിയ അവാർഡ് ആണ്. തമിഴ്നാട് സർക്കാരിൽ നിന്നും ഈ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്,' ഉർവശി പറഞ്ഞു.

Content Highlights:  Urvashi responds to online discussions regarding receiving her Filmfare Award from Gauri. She clearly states she was not embarrassed and considers it a proud and special moment in her career. The actress emphasizes respect for the platform and the recognition associated with the Filmfare Awards.

dot image
To advertise here,contact us
dot image