എ ആർ റഹ്‌മാൻ മതം മാറേണ്ടിയിരുന്നില്ല, വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു; തുറന്ന് പറഞ്ഞു മോഹിനി

'എ ആര്‍ റഹ്‌മാന്‍ മുസ്ലീം മതം സ്വീകരിച്ചു എന്നത് എനിക്ക് വലിയ ഹാര്‍ട്ട്‌ബ്രേക്ക് ഉണ്ടാക്കിയ ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു. ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല'

എ ആർ റഹ്‌മാൻ മതം മാറേണ്ടിയിരുന്നില്ല, വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു; തുറന്ന് പറഞ്ഞു മോഹിനി
dot image

മലയാളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പഞ്ചാബി ഹൗസ്, പട്ടാഭിഷേകം, ഗസൽ, ഈ പുഴയും കടന്ന്, വേഷം , പരിണയം തുടങ്ങി നിരവധി മലയാളം സിനിമകളിൽ മോഹിനി അഭിനയിച്ചിട്ടുണ്ട്. പതിമൂന്നാം വയസ്സിലായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ തനിക്ക് എ ആർ റഹമാനെ വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നതു പറയുകയാണ് മോഹിനി. അദ്ദേഹം മതം മാറേണ്ടിയിരുന്നില്ലെന്നും മോഹിനി പറയുന്നു. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാന്‍ ഭയങ്കര എ ആര്‍ റഹ്‌മാന്‍ ഫാന്‍ ആയിരുന്നു, ഭ്രാന്തമായ ഇഷ്ടം എന്നു തന്നെ പറയാം. എ ആര്‍ റഹ്‌മാന്‍ മുസ്ലീം മതം സ്വീകരിച്ചു എന്നത് എനിക്ക് വലിയ ഹാര്‍ട്ട്‌ബ്രേക്ക് ഉണ്ടാക്കിയ ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു. ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല. വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു. അടിയും വഴക്കൊന്നും ഇല്ലാതെ കല്യാണം കഴിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തതാണ് ഞാന്‍ മനസ്സില്‍.

പക്ഷേ അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുതാണ് എന്നും എനിക്ക് അറിയാമായിരുന്നു. അന്ന് ലക്ഷ്മി ആന്റി എന്നെ കളിയാക്കുമായിരുന്നു, ബിരിയാണി എല്ലാം ഉണ്ടാക്കാന്‍ പഠിച്ചോളൂ, അതെല്ലാമാണ് റഹ്‌മാന് ഇഷ്ടം. റഹ്‌മാനെ നീ കല്യാണം കഴിക്കണമെങ്കില്‍ അവന് ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞ് എന്നെ കളിയാക്കും.

Also Read:

ഒറ്റത്തവണ മാത്രമേ എനിക്ക് റഹ്‌മാനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ മ്യൂസിക് ഷോ മലേഷ്യയില്‍ നടന്നപ്പോള്‍ അതിന്റെ ഹോസ്റ്റ് ഞാനായിരുന്നു. നാല്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത ഷോ ആയിരുന്നു അത്, ഗംഭീരമായ ഷോ. അത് കഴിഞ്ഞ് ഫ്‌ളൈറ്റില്‍ ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഒരു പത്തിരുപത്തിയഞ്ച് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. ഞാന്‍ എന്റെ ബാഗ് ഒക്കെ വച്ച് ഇരിക്കാന്‍ ഒരുങ്ങുമ്പോഴാണ് റഹ്‌മാന്‍ സര്‍ അങ്ങോട്ടു വന്നത്. ആരോടും ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ നേരെ എന്റെ അടുത്ത് വന്ന് ഹലോ പറഞ്ഞു. അത് കേട്ടതും എല്ലാ ആര്‍ട്ടിസ്റ്റുകളും എന്നെ നോക്കി. ഹലോ പറഞ്ഞിട്ട് അദ്ദേഹം പോയി- മോഹിനി പറഞ്ഞു.

Content Highlights: Actress Mohini opened up about her admiration for legendary composer A. R. Rahman. She revealed that she once wished to marry AR Rahman, reflecting on her fondness for his music and personality. The statement was shared during a recent interview.

dot image
To advertise here,contact us
dot image