ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; താരമായി 'നിഹാൽക്ക'

ഹനാന്‍ ഷാ പാടിയ ശാദി മസ്തി എന്ന ഗാനത്തിന്‍റെ വീഡിയോ ഡയറക്ട് ചെയ്തതും നിഹാലാണ്

ഇൻസ്റ്റഗ്രാമിന്റെ ഫോളോയിംഗ് ലിസ്റ്റിലെ രണ്ടാമത്തെ മലയാളി; താരമായി 'നിഹാൽക്ക'
dot image

ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ് ഒരു മലയാളി കണ്ടന്റ് ക്രിയേറ്റർ, പേര് നിഹാൽ ഹമീദ്. ഇൻസ്റ്റാ വേൾഡിലുള്ളവർക്ക് പരിചയം ഒരുപക്ഷെ മറ്റൊരു പേരായിരിക്കും നിഹാൽക്ക(Nihalkka). യാത്രകളും അഡൈ്വഞ്ചർ ട്രിപ്പുകളും തുടങ്ങി വിവിധ തരത്തിലുള്ള കണ്ടന്റുകൾ പങ്കുവെച്ചുകൊണ്ടാണ് നിഹാൽ ശ്രദ്ധ നേടുന്നത്.

ഒരു മില്യണിന് മുകളിൽ ഫോളോവേഴ്‌സുള്ള നിഹാലിനെ ഇപ്പോൾ ഇൻസ്റ്റഗ്രാം തന്നെ ഫോളോ ചെയ്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിന്റെ ഒഫീഷ്യൽ പേജിൽ നിഹാലിനെ ഫീച്ചർ ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയാണ് ഇൻസ്റ്റഗ്രാം തിരഞ്ഞെടുത്ത് ഫീച്ചർ ചെയ്യുന്നത്. കണ്ടന്റിലെ വ്യത്യസ്തതയും യൂണീക്ക്‌നെസും ഫോളോവേഴ്‌സിന്റെ എണ്ണവും എൻഗേജുമെന്റുമെല്ലാം ഇതിന് മാനദണ്ഡങ്ങളാകാറുണ്ട്.

YOLO അടിസ്ഥാനമാക്കി ജീവിതത്തെ ഏറ്റവും രസകരമായി ആസ്വദിക്കുന്നയാൾ എന്നാണ് നിഹാലിനെ പരിചയപ്പെടുത്തികൊണ്ട് ഇൻസ്റ്റഗ്രാം കുറിച്ചിട്ടുള്ളത്. നിഹാലിന്റെ ബയോയിലും YOLO (You Only Live Once) എന്നാണ് പ്രധാനമായും കുറിച്ചിരിക്കുന്നത്.

'ജീവിതം ഇവിടെ ഇപ്പോൾ ഈ നിമിഷമാണ് സംഭവിക്കുന്നത്. ഈ നിമിഷം നമ്മൾ ആസ്വദിക്കണം. നാളെ എന്താണ് നമുക്കായി കാത്തുവെച്ചിരിക്കുന്നത് എന്നറിയില്ല. അതുകൊണ്ട് ഓരോ ദിവസവും ഈ ലോകത്തെ അവസാന ദിവസം എന്ന പോലെ ജീവിക്കൂ,' നിഹാൽ പറയുന്നു. ഇൻസ്റ്റഗ്രാം ഫോളോ ചെയ്തിട്ടുള്ള ഇരുന്നൂറോളം പേരിലെ രണ്ടാമത്തെ മലയാളിയാണ് നിഹാൽ. ഹനുമാൻകൈൻഡാണ് ഈ ലിസ്റ്റിൽ വന്ന ആദ്യ മലയാളി.

ഇൻസ്റ്റയിലെ കണ്ടന്റ് ക്രിയേഷൻ കൂടാതെ മറ്റ് മേഖലകളിലും നിഹാൽ കഴിവ് തെൡയിച്ചിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്ററും ഗായകനുമായ ഹനാൻ ഷായുടെ പുതിയ മ്യൂസിക് വീഡിയോ ഡയറക്ട് ചെയ്തതും നിഹാൽ ഹമീദാണ്. ശാദി മസ്തി എന്ന ഗാനവും രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹനാൻ ഷായ്‌ക്കൊപ്പം മറ്റ് വീഡിയോകളിലും നിഹാൽ ഇടയ്‌ക്കെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.

Content Highlights: Malayali content creator Nihal Hameed gets feature in Instagram official account

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us