'സൗന്ദര്യവര്‍ധനത്തിനു വേണ്ടി ഇഞ്ചെക്ഷനെടുക്കുന്നവരെ എനിക്ക് അറിയാം, പക്ഷെ ഞാന്‍ ചെയ്യില്ല'; സിമ്രാന്‍

ഇത്തരത്തിലുള്ള ട്രീറ്റ്‌മെന്റ് എടുക്കാക്കത്തതിന്റെ കാരണവും താരം വ്യക്തമാക്കുന്നു

'സൗന്ദര്യവര്‍ധനത്തിനു വേണ്ടി ഇഞ്ചെക്ഷനെടുക്കുന്നവരെ എനിക്ക് അറിയാം, പക്ഷെ ഞാന്‍ ചെയ്യില്ല'; സിമ്രാന്‍
dot image

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സിമ്രാന്‍. ഇപ്പോഴിതാ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയെ കുറിച്ച് സിമ്രാന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൗന്ദര്യ വര്‍ധനയ്ക്കു വേണ്ടി ട്രീറ്റ്‌മെന്റുകള്‍ എടുക്കുന്നത് തനിക്ക് ഭയമാണെന്നാണ് താരം പറയുന്നത്. തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ മെഡിറ്റേഷന്‍, യോഗ, ജിം, ഡാന്‍സ് ഇതൊക്കെയാണ് ചെയ്യാറുള്ളതെന്നും താരം വ്യക്തമാക്കുന്നു.

'മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റിക്കളയുന്ന ഫില്ലേഴ്‌സ്, ബോട്ടോക്‌സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്. സൗന്ദര്യത്തിനായി ഇഞ്ചെക്ഷനെടുക്കുന്ന, മെഡിക്കല്‍ ട്രീറ്റ്‌മെന്റുകളെടുക്കുന്നവരെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം എനിക്ക് പേടിയാണ്. ഇതൊന്നും നമ്മുടെ ഭാവി ആരോഗ്യത്തെ മോശമായി ബാധിക്കും. പറ്റുമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കുക. മെഡിറ്റേഷന്‍, യോഗ, ജിം, ഡാന്‍സ് ഇതില്‍ ഏതെങ്കിലുമൊക്കെ ചെയ്യൂ.

സ്വഭാവികമായി നമ്മള്‍ വിയര്‍ക്കണം. എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ല. ട്രീറ്റ്‌മെന്റുകളൊക്കെയാണെങ്കില്‍ ഭയങ്കര ചെലവേറിയതുമാണ്. എനിക്കറിയില്ല, ഭയങ്കര പൈസയാണ് അതിനൊക്കെ. 25,000 രൂപ ഒരു വര്‍ഷം ജിമ്മില്‍ കൊടുക്കാന്‍ ഇവര്‍ക്കു പറ്റില്ല. എനിക്ക് തോന്നുന്നു 25,000 രൂപയ്ക്ക് മുകളില്‍ വരും ഇത്തരത്തിലുള്ള ട്രീറ്റ്‌മെന്റുകള്‍ക്കൊക്കെ. പക്ഷേ അങ്ങനെ ചെയ്യുന്നവരുണ്ട്. എളുപ്പ വഴികള്‍ ഒന്നും വര്‍ക്ക് ആകില്ല'-സിമ്രാന്‍ പറയുന്നു.

അതേസമയം, രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധര്‍മ്മന്‍'. ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയായെത്തുന്നത്.'പേട്ട' എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ സ്റ്റാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗണ്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രം കൂടിയാണ് 'ധര്‍മ്മന്‍'.

Content Highlights: Simran says she knows people who get injections for cosmetic enhancement. The star also explains the reason why she does not undergo such treatments.

dot image
To advertise here,contact us
dot image