

മലയാളികൾക്ക് പ്രിയങ്കരനാണ് നടനും അവതാരകനുമായ മിഥുന്‍ രമേഷ്. ബെല്‍സ് പാൾസി എന്ന രോഗം മിഥുനെ ബാധിക്കുകയും പിന്നീട് അതിൽ നിന്ന് മുക്തനാക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ തങ്ങൾ അനുഭവിച്ച ദുഃഖം വലുതായിരുന്നുവെന്ന് പറയുകയാണ് നടന്റെ ഭാര്യയും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലക്ഷ്മി മേനോൻ. ആ സയത്ത് ലക്ഷ്മി തല മൊട്ടയടിച്ചതും ശ്രദ്ധ നേടിയിരുന്നു. ആ കഴിഞ്ഞു പോയ 15 ദിവസത്തെക്കുറിച്ച് പറയുകയാണ് ലക്ഷ്മി ഇപ്പോൾ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'മിഥുൻ ചേട്ടന് ബെല്‍സ് പാള്‍സി വന്നപ്പോള്‍ നന്നായി വിഷമിച്ചു. ഹെൽത്ത് ശ്രദ്ധിക്കാതെ പോകുക എന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ടെൻഷൻ ആണ്. ഇമ്മ്യൂണിറ്റി കുറയുമ്പോഴാണ് ഇങ്ങനത്തെ അസുഖം വരുന്നത് എന്നാണ് ഞാൻ കരുതുന്നത്. കണ്ടിന്യൂസ് ട്രാവൽ വരുയാണെങ്കിൽ അത് നിർത്തി ബ്രേക്ക് ചെയ്ത് റെസ്റ്റ് ചെയ്തിട്ട് വേണം അടുത്തത് എന്ന് ഞാൻ പറയും. ആ 15 ദിവസം വല്ലാതെ വിഷമിച്ച സമയമായിരുന്നു. നമുക്ക് ഫിസിക്കലി കാണാൻ പറ്റുല്ലേ ഇങ്ങനെ ഒരു ബുദ്ധിമുട്ട് മുഖത്ത്.

വെള്ളം കുടിക്കുമ്പോൾ ഇങ്ങനെ ഡ്രിപ്പ് ചെയ്തു പോവുക, അതൊക്കെ കാണുമ്പോൾ നമ്മുക്ക് വല്ലാതെ വിഷമം വരും. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒന്ന് ഫിസിയോതെറാപ്പി, അത് ഞാൻ പഠിച്ചിട്ടുണ്ട്. പിന്നെ എനിക്ക് ചെയ്യാൻ പറ്റുന്നത് ദൈവത്തോട് പ്രാർത്ഥിക്കാം എന്നുള്ളതാ അങ്ങനെ ഞാൻ പ്രാർത്ഥിച്ചിട്ട് ചെയ്തതാണ് തല മൊട്ടയടിച്ചത്. ആ വീഡിയോ ഞങ്ങൾ എവിടെയും പുറത്തു വിട്ടിട്ടില്ല ഫോട്ടോ മാത്രമേ ഇട്ടിട്ടുള്ളൂ.
ഞാൻ പ്രാർത്ഥിച്ച് ഇരിക്കാകുമ്പോൾ ബാക്കിൽ ഭയങ്കര ചിരിയാണ് തൻവിയും മിഥുൻ ചേട്ടനും. അവർക്ക് എന്തൊരു സന്തോഷം ആയിരുന്നു എന്റെ മുടി എടുക്കുമ്പോൾ. ഞാൻ അതിന് ശേഷം ഒരുപാട് വിഗ്ഗ് വാങ്ങിച്ചിരുന്നു. തൊപ്പിയിൽ ഒട്ടിച്ചു വെച്ച വിഗ്ഗ്, ഒട്ടിക്കാത്ത വിഗ്ഗ് അങ്ങനെ ഇരുപാട് വാങ്ങിയിരുന്നു. കുറേ വീഡിയോ ഞാൻ മൊട്ടയായിട്ട് ചെയ്തിട്ടുണ്ട്. പിന്നെ മുടി ഇല്ലാതെ എനിക്ക് നല്ല സുഖം ആയിരുന്നു,' ലക്ഷ്മി മേനോൻ പറഞ്ഞു.
Content Highlights: Mithun Ramesh, popular TV host, faced Bell's Palsy diagnosis. Lakshmi Menon, his wife and influencer, shares personal memories of the time. Discussion includes emotional impact, challenges, and support during recovery.