ഇരട്ടക്കുട്ടികൾക്ക് പേരിട്ട് രാംചരണും ഉപാസനയും; പേരുകൾക്ക് പിന്നിലെ അർത്ഥം അറിയേണ്ടേ?

ഈ പേരുകൾ വെറും തിരിച്ചറിയൽ അടയാളങ്ങളല്ല. അവ ശക്തിയുടെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും അഭിലാഷങ്ങളാണ് എന്നാണ് രാം ചരൺ പറയുന്നത്.

ഇരട്ടക്കുട്ടികൾക്ക് പേരിട്ട് രാംചരണും ഉപാസനയും; പേരുകൾക്ക് പിന്നിലെ അർത്ഥം അറിയേണ്ടേ?
dot image

അടുത്തിടെയാണ് തെലുങ്കു നടൻ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തനകളുടെ ഇരട്ട കുഞ്ഞുങ്ങളെ സ്വീകരിച്ചത്. ഇപ്പോഴിതാ ഇവർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുകയാണ്. ആൺകുഞ്ഞിന് ശിവറാം എന്നും പെൺകുഞ്ഞിന് അൻവീര ദേവി എന്നും പേര് നൽകിയത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് താരദമ്പതികൾ സന്തോഷവാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പേരുകൾ വെറും തിരിച്ചറിയൽ അടയാളങ്ങളല്ല. അവ ശക്തിയുടെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും അഭിലാഷങ്ങളാണ് എന്നാണ് രാം ചരൺ പറയുന്നത്.

'ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേര് നൽകുന്നതിൽ ഉപാസനയും ഞാനും വിശദമായി ചർച്ച ചെയ്തു, ഞങ്ങളുടെ മാതാപിതാക്കളും ഇതിൽ ഭാഗമായിരുന്നു. ഞങ്ങളുടെ മകന്റെ പേര്, ശിവറാം എന്നാണ്. ഇത് എന്റെ പിതാവിന്റെ ജന്മനാമമായ ശിവശങ്കർ വര പ്രസാദിനെയും മുന്നോട്ട് കൊണ്ടുപോകുന്നു. ഞങ്ങളുടെ മകളുടെ പേര്, അൻവീര ദേവി എന്നാണ്. അതിരുകളില്ലാത്ത ധൈര്യത്തെയും സ്ത്രീശക്തിയെയും പ്രതിനിധീകരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പേരുകൾ വെറും തിരിച്ചറിയൽ അടയാളങ്ങളല്ല. അവ ശക്തിയുടെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും അഭിലാഷങ്ങളാണ്,' എന്നാണ് രാം ചരൺ പറയുന്നത്.

അതേസമയം, ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ എന്ന ചിത്രത്തിലാണ് രാംചരൺ അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ പരാജയമായിരുന്നു. ബുച്ചി ബാബു സാന സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ നാടകമായ പെഡ്ഡിയിൽ രാം ചരൺ പ്രധാന വേഷത്തിലെത്തും. ഒരു ക്രിക്കറ്റ് ടൂർണമെന്റ് കേന്ദ്രീകരിച്ച്, ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക.

Content Highlights: Ram Charan and Upasana recently shared the meanings behind the names of their twins. The names are said to be inspired by Indian spiritual and cultural traditions. Each name reflects values such as strength, prosperity, and positivity.

dot image
To advertise here,contact us
dot image