'മമ്മൂട്ടിയും മട്ടൻ ബിരിയാണിയും ഇഷ്ടമുള്ളവരെ സൈഡിൽ അച്ചാറായി ഞാനും ഇരുന്നോട്ടെ', ആസിഫ് അലി

സിനിമാ പേജുകളിൽ ട്രോളുകളായും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. പപ്പടമായി പിഷാരടിയെയും കൂട്ടിക്കോ എന്നാണ് ചിലർ രസകരമായി കമന്റ് ചെയ്യുന്നത്.

'മമ്മൂട്ടിയും മട്ടൻ ബിരിയാണിയും ഇഷ്ടമുള്ളവരെ സൈഡിൽ അച്ചാറായി ഞാനും ഇരുന്നോട്ടെ', ആസിഫ് അലി
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടൻ ആണ് ആസിഫ് അലി. കഠിന പ്രയത്‌നത്തുലൂടെയാണ് സിനിമയില്‍ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്‌റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്.സമീപ കാലത്തെ നടന്റെ സിനിമകളും പ്രകടനവും ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. മമ്മൂട്ടിയോടുള്ള ആസിഫ് അലിയുടെ സ്നേഹവും കടപ്പാടും നടൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞപ്പോള്‍ ആസിഫ് പൊട്ടിക്കരഞ്ഞതും പിന്നീട് താരം തന്നെ നേരിട്ടെത്തി ആസിഫിനെ ആശ്വസിപ്പിച്ച കഥകളുമെല്ലാം സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വാചാലനാകുന്ന ആസിഫ് അലിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലപ്പുറത്തെ ഒരു പരിപാടിയിൽ നടൻ മമ്മൂട്ടിയ്ക്കുയർച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'മലപ്പുറംക്കാർക്ക് മമ്മൂട്ടിയെയും മട്ടൻ ബിരിയാണിയും ആണ് ഏറ്റവും ഇഷ്ടം എന്ന് ഞാൻ കേട്ടിട്ടുണ്ട്, അത് ശരിയാണോ? എന്നാൽ ആ സൈഡിൽ അച്ചാറായി ഞാനും ഇരുന്നോട്ടെ', എന്നാണ് ആസിഫ് അലി ചോദിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ആസിഫ് അലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയയിൽ വൈറലായത്. പോളണ്ട് മൂസയുടെ ആദ്യ ചിത്രത്തിന്റെ പ്രമോഷൻ വേദിയിലായിരുന്നു ആസിഫ് അലിയുടെ ഈ പ്രതികരണം.

സിനിമാ പേജുകളിൽ ട്രോളുകളായും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. പപ്പടമായി പിഷാരടിയെയും കൂട്ടിക്കോ എന്നാണ് ചിലർ രസകരമായി കമന്റ് ചെയ്യുന്നത്. അതേസമയം, ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ആണ് നടന്റെ ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

Content Highlights:  Actor Asif Ali speaks about Mammootty at a Malappuram event, and his respectful comments toward the veteran star are winning hearts on social media.

dot image
To advertise here,contact us
dot image