

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമ ഒരു ഹൊറർ ചിത്രമായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും കൊടുമൺ പോറ്റിയെന്ന കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ഓസ്കർ അക്കാദമിയിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ ഇവന്റിൽ സിനിമയെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും അവതാരക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സിനിമയെക്കുറിച്ചും സിനിമയുടെ കഥയെക്കുറിച്ചും വിവരിച്ച അവതാരക മമ്മൂട്ടിയെ 'മോളിവുഡ് ലെജൻഡ്' എന്നാണ് വിശേഷിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ അതിനെ വരവേറ്റത്. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ആണ് സിനിമ പ്രദർശിപ്പിച്ചത്. അക്കാമദി മ്യൂസിയത്തിന്റെ 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' വിഭാഗത്തിലാണ് ചിത്രം പ്രഫർശിപ്പിച്ചത്. "Where the Forest Meets the Sea" എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് 'ഭ്രമയുഗം' കരസ്ഥമാക്കിയത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.
From Indian cinema to the accademy of motion picture @mammukka #Mammootty #Bramayugam #accademyofmuseum pic.twitter.com/q7KyrtcHdY
— Mammukka's girl (@itzme_manisha) February 13, 2026
നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ലെറ്റര്‍ബോക്‌സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം 50 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിച്ച ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിച്ചത്.
Content Highlights: Mammootty's intro at Bramayugm oscar acadamy screening goes viral