ട്രാക്ക് മാറ്റി മാരി സെൽവരാജ്, ധനുഷിനൊപ്പം ഒരുങ്ങുന്നത് ഫാന്റസി ചിത്രം; D56 അപ്ഡേറ്റുമായി സംവിധായകൻ

'ഇത് ഞങ്ങളുടെ രണ്ട് കരിയറിലെയും ഏറ്റവും വലിയ സിനിമയായിരിക്കണമെന്ന് ധനുഷ് സാർ എന്നോട് പറഞ്ഞു.. തീർച്ചയായും, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും'

ട്രാക്ക് മാറ്റി മാരി സെൽവരാജ്, ധനുഷിനൊപ്പം ഒരുങ്ങുന്നത് ഫാന്റസി ചിത്രം; D56 അപ്ഡേറ്റുമായി സംവിധായകൻ
dot image

കർണൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് - ധനുഷ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ധനുഷിന്റെ കരിയറിലെ 56 മാത് ചിത്രമായതിനാണ് തന്നെ D56 എന്നാണ് സിനിമയ്ക്ക് താത്കാലികമായി പേരിട്ടിരിക്കുന്നത്. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കിയുടുകയാണ് മാരി സെൽവരാജ്. ചിത്രം ഫാന്റസി ആണെന്നാണ് മാരി പറയുന്നത്. റിയലിസ്റ്റിക്ക് കഥകൾ തിരഞ്ഞെടുക്കുന്ന സംവിധായകന്റെ ആദ്യ ഫാന്റസി ചിത്രം ആണ് D56 .

'ഇതൊരു പീരിയഡ് സിനിമയാണ്. എന്റെ ജീവിതത്തിൽ ആദ്യമായി, ഞാൻ ഈ സിനിമയിൽ രാഷ്ട്രീയത്തോടൊപ്പം ഫാന്റസിയും പരീക്ഷിക്കുകയാണ്. പെരുമാൾ, കർണൻ, മാമന്നൻ, വാഴൈ, ബൈസൺ തുടങ്ങിയ സിനിമകൾക്ക് വർഷങ്ങൾക്ക് മുമ്പ് ഒരു ആരംഭ പോയിന്റ് ഉണ്ടാകും.. ആരെങ്കിലും ആ വേര് കണ്ടെത്തി അതിന്റെ തുടക്കത്തിൽ തന്നെ അത് ഇല്ലാതാക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും..? അതാണ് കഥ.. ഈ സിനിമയ്ക്ക് ഒരു വലിയ പ്രക്രിയ ആവശ്യമാണ്.. ഇത് ഞങ്ങളുടെ രണ്ട് കരിയറിലെയും ഏറ്റവും വലിയ സിനിമയായിരിക്കണമെന്ന് ധനുഷ് സാർ എന്നോട് പറഞ്ഞു.. തീർച്ചയായും, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും.' മാരി സെൽവരാജ് പറഞ്ഞു.

D56 mari selvaraj- Dhanush movie

സിനിമയിൽ ധനുഷിന് നായികയാകുന്നത് സായി പല്ലവിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടേതായി മാറ്റ് വിവരങ്ങൾ ഒന്നും തന്നെ സംവിധായകൻ പങ്കുവെച്ചിട്ടില്ല. അതേസമയം, ബൈസണിന്റെ വിജയത്തിളക്കത്തിലാണിപ്പോൾ സംവിധായകൻ മാരി സെൽവരാജ്. ധ്രുവ് വിക്രമിനെ നായകനാക്കിയൊരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നേടിയത്. ധനുഷിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം തേരെ ഇഷ്‌ക് മേം ആയിരുന്നു. ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് നടൻ. തമിഴിൽ നടന്റെ സംവിധാനത്തിൽ എത്തിയ ഇഡലി കടൈ എന്ന ചിത്രമായിരുന്നു പുറത്തിറങ്ങിയത്.

Content Highlights: Mari Selvaraj and Dhanush reunite for their second collaboration after the critically acclaimed Karnan. The project is tentatively titled D56 and is backed by Vels Film International.

dot image
To advertise here,contact us
dot image