കണ്ണിമ വെട്ടാതെ നോക്കി നിന്ന ഫഹദ്, വൈറലായ വീഡിയോ; പിന്നിലെ കാരണം ഇതോ ?

കണ്ണിമ വെട്ടാതെ നേരെ നോക്കി ഇരിക്കുന്ന ഫഹദ് ഫാസിലിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഡിയോയ്ക്ക് പിന്നാലെ എന്താണ് നടന് പറ്റിയതെന്ന ചർച്ചയും സജീവമാണ്.

കണ്ണിമ വെട്ടാതെ നോക്കി നിന്ന ഫഹദ്, വൈറലായ വീഡിയോ; പിന്നിലെ കാരണം ഇതോ ?
dot image

കണ്ണിമ വെട്ടാതെ നേരെ നോക്കി ഇരിക്കുന്ന ഫഹദ് ഫാസിലിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഡിയോയ്ക്ക് പിന്നാലെ എന്താണ് നടന് പറ്റിയതെന്ന ചർച്ചയും സജീവമാണ്. ഫഹദിന്റെ ഈ നോട്ടത്തിന് പിന്നിൽ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (ADHD) എന്ന രോഗമാണെന്നാണ് വിദഗ്ധർ പറയുന്നത്. നേരത്തെ തന്നെ തനിക്ക് ഈ രോഗം ഉണ്ടെന്ന് നടൻ പറഞ്ഞിരുന്നു.

സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി). മൂന്ന് വയസുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കാണപെടാറുള്ളത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വരുക, ഹൈപ്പറാക്ടീവാകുക, എടുത്തുചാട്ടം, പ്രതീഷിയ്ക്കും അപ്പുറത്തുള്ള പ്രതികരണം ഇവയെല്ലാം എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാണ്.തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും ഉള്‍പ്പെട്ടതാണ് ഇത് പ്രതിരോധിക്കാനുള്ള ചികിത്സ.

രോഗം പരിശോധിച്ച് കണ്ടെത്തിയാലും ഘട്ടം ഘട്ടമായി മാത്രമേ ആ അവസ്ഥയെ മറികടക്കാൻ കഴിയൂ. നടൻ ഫഹദ് ഫാസിലിന് രോഗാവസ്ഥ തിരിച്ചറിഞ്ഞത് നാല്പ്പത്തിയൊന്നാം വയസ്സിലാണ്. 'വലുതായല്ലെങ്കിലും ചെറുതായി എനിക്കതുണ്ട്. ചെറുപ്പത്തിൽ കണ്ടെത്തിയാൽ അത് മാറ്റാനാകുമായിരുന്നു', എന്നാണ് നടൻ പറഞ്ഞിരുന്നത്. പക്ഷെ അത്ര അപകടകാരിയല്ല ഈ രോഗാവസ്ഥ. കണ്ടെത്തി ഡോക്ടറുടെ നിർദേശാനുസരണം പ്രതിവിധി തേടിയാൽ ഈ അവസ്ഥയെ മറികടക്കാവുന്നതേയുള്ളൂ.

മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ചിത്രം. ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നതെന്നും ഫഹദ് പറഞ്ഞിരുന്നു. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്.

Content Highlights: A short video of Fahadh Faasil staring blankly circulated widely on social media, attracting memes and fan reactions. Netizens began speculating on the context, including whether it was from a film shoot, a candid moment, or a humorous situation. Fahadh’s subtle expressions are often noted for their versatility, making even ordinary clips go viral.

dot image
To advertise here,contact us
dot image