ദുൽഖർ സൽമാന് ഹെൽമെറ്റിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോട് പറയാനുള്ളത് ? കേരളാ പൊലീസിന് മറുപടി കൊടുക്കുമോ നടൻ

'ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്ന്'' കേരള പൊലീസ്, ദുൽഖർ മറുപടി നൽകുമോ ?

ദുൽഖർ സൽമാന് ഹെൽമെറ്റിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോട് പറയാനുള്ളത് ? കേരളാ പൊലീസിന് മറുപടി കൊടുക്കുമോ നടൻ
dot image

ന്യൂജൻ ട്രെൻഡുകൾ പരീക്ഷിക്കുന്നതിൽ ഒട്ടും പിന്നിലല്ല കേരള പൊലീസ്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനെതിരെയും ഹെൽമെൻറ് ധരിക്കാതെ വാഹനം ഓടിക്കുന്നത് തടയാനും എല്ലാം കേരള പൊലീസ് നൽകുന്ന അവബോധ പോസ്റ്റുകൾ എല്ലാം ട്രെൻഡിനൊപ്പമാണ് സഞ്ചരിക്കുന്നത്. ഇപ്പോഴിതാ കേരള പൊലീസ് പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ട്രെൻഡിങ് ആകുന്നത്.

ഇക്കുറി ദുൽഖർ സൽമാനെയാണ് കേരള പൊലീസ് കളത്തിൽ ഇറക്കിയിരിക്കുന്നത്. ''ദുൽഖർ സൽമാന് ഹെൽമെറ്റിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോട് പറയാനുള്ളത് ? എന്ന കമന്റോട് കൂടെ പങ്കുവെച്ച റീൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് കേരള പൊലീസ് റീൽ ആയി പങ്കുവെച്ചിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തിനോട് 'ഹെൽമറ്റ് മസ്റ്റ്' ആണെന്ന് ദുൽഖർ പറയുന്നുണ്ട്.

ദുൽഖർ ഈ റീലിന് കമന്റ് ഇടുമോ എന്നും കേരള പൊലീസ് കുറിക്കുന്നുണ്ട്. ''ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്ന്'' എന്നും കേരള പൊലീസ് കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. വാലന്റൈൻസ് ദിനത്തിൽ പങ്കാളികളുമായി പുറത്തിറങ്ങുമ്പോൾ ഹെൽമെറ്റ് നിർബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പും ഈ പോസ്റ്റിന് പിന്നിൽ ഉണ്ട്. നിരവധി പേരാണ് കേരള പൊലീസിന്റെ റീലിന് കമന്റുകൾ ഇടുന്നത്.

Content Highlights: Kerala Police shared a social media post reminding riders about the helmet rule, referencing Dulquer Salmaan. The post quickly went viral and sparked debate among fans and netizens. Many users discussed whether the actor would respond to the safety reminder.

dot image
To advertise here,contact us
dot image