കേരള പൊലീസിൻ്റെ വിളി ദുൽഖർ സൽമാൻ കേട്ടു.. പോസ്റ്റിന് മറുപടി നൽകി നടൻ

കേരള പൊലീസിൻ്റെ പോസ്റ്റിന് മറുപടി നൽകി ദുൽഖർ സൽമാൻ

കേരള പൊലീസിൻ്റെ വിളി ദുൽഖർ സൽമാൻ കേട്ടു.. പോസ്റ്റിന് മറുപടി നൽകി നടൻ
dot image

കേരള പൊലീസിന്റെ പോസ്റ്റിന് മറുപടിയുമായി ദുൽഖർ സൽമാൻ. ''ദുൽഖർ സൽമാന് ഹെൽമെറ്റിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോട് പറയാനുള്ളത് ? എന്ന കമന്റോട് കൂടി കേരള പൊലീസ് പങ്കുവെച്ച റീലിലാണ് ദുൽഖർ മറുപടി നൽകിയിരിക്കുന്നത്. ''ഹെൽമറ്റ് മസ്റ്റ്'' ആണെന്നാണ് ദുൽഖർ മറുപടി നൽകിയിരിക്കുന്നത്. നടന്റെ ഈ മറുപടി വളരെ വേഗത്തിലാണ് വൈറലാകുന്നത്.

Also Read:

'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് കേരള പൊലീസ് റീൽ ആയി പങ്കുവെച്ചിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തിനോട് 'ഹെൽമറ്റ് മസ്റ്റ്' ആണെന്ന് ദുൽഖർ പറയുന്നുണ്ട്. ഈ രംഗമാണ് കട്ട് ചെയ്ത് കേരള പൊലീസ് തങ്ങളുടെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ചത്. ദുൽഖർ ഈ റീലിന് കമന്റ് ഇടുമോ എന്നും ''ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്ന്'' എന്നും കേരള പൊലീസ് കമന്റ് ബോക്സിൽ കുറിച്ചിരുന്നു. ഇതിലാണ് ദുൽഖർ മറുപടി നൽകിയത്.

വാലന്റൈൻസ് ദിനത്തിൽ പങ്കാളികളുമായി പുറത്തിറങ്ങുമ്പോൾ ഹെൽമെറ്റ് നിർബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പും ഈ പോസ്റ്റിന് പിന്നിൽ ഉണ്ട്. നിരവധി പേരാണ് കേരള പൊലീസിന്റെ റീലിന് കമന്റുകൾ ഇടുന്നത്. ന്യൂജൻ ട്രെൻഡുകൾ പരീക്ഷിക്കുന്നതിൽ ഒട്ടും പിന്നിലല്ല കേരള പൊലീസ്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനെതിരെയും ഹെൽമെൻറ് ധരിക്കാതെ വാഹനം ഓടിക്കുന്നത് തടയാനും എല്ലാം കേരള പൊലീസ് നൽകുന്ന അവബോധ പോസ്റ്റുകൾ എല്ലാം ട്രെൻഡിനൊപ്പമാണ് സഞ്ചരിക്കുന്നത്.

Content Highlights: Kerala Police had shared a post reminding riders about wearing helmets, referencing Dulquer Salmaan. Dulquer responded positively, acknowledging the importance of traffic rules and road safety.

dot image
To advertise here,contact us
dot image