മോഹൻലാലും ആന്റണിയും റോയ്‌യുടെ സുഹൃത്തുക്കൾ മാത്രം, പുറത്തുള്ള ഒരാളുടെയും നിക്ഷേപം കമ്പനിയിലില്ല: ടിഎ ജോസഫ്

മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്

മോഹൻലാലും ആന്റണിയും റോയ്‌യുടെ സുഹൃത്തുക്കൾ മാത്രം, പുറത്തുള്ള ഒരാളുടെയും നിക്ഷേപം കമ്പനിയിലില്ല: ടിഎ ജോസഫ്
dot image

പ്രമുഖ വ്യവസായി സി ജെ റോയ്‌യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ്. മോഹൻലാലും സിജെ റോയ്‌യും തമ്മിലുള്ള ബന്ധം കാസനോവ എന്ന സിനിമയിൽ നിന്ന് തുടങ്ങിയതാണെന്നും മോഹൻലാലിനോ ആന്റണി പെരുമ്പാവൂരിനോ തങ്ങളുടെ കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'മോഹൻലാലും സി ജെ റോയ്‌യും തമ്മിലുള്ള ബന്ധം കാസനോവ എന്ന സിനിമയിൽ നിന്ന് തുടങ്ങിയതാണ്. ആന്റണി പെരുമ്പാവൂർ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് അത്രയും ബോണ്ട് ആണ് അവരുമായിട്ട്. ആന്റണിയുടെ ഓരോ സിനിമയിലും ബാനറിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കാർഡ് ഉപയോഗിക്കാറുണ്ട്. അതെല്ലാം ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഫ്രീ ആയി ചെയ്യുന്നതാണ്. അല്ലാതെ അവർ ആരും ഞങ്ങളുടെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ വന്നിട്ടില്ല. ഒരാളെയും ഇൻവെസ്റ്റ്മെന്റിന് കമ്പനിയിൽ എടുക്കില്ല. ഇതെല്ലം ദുഷ്പ്രചാരണങ്ങളാണ്. പാവം മോഹൻലാൽ ഇതൊന്നും അറിഞ്ഞു കാണില്ല', ടി എ ജോസഫിൻ്റെ വാക്കുകൾ. മോഹൻലാലിന് കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ് ഉണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 30ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു റോയ് ജീവനൊടുക്കിയത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

mohanlal

റോയ്‌യുടെ വിയോഗം വേദനിപ്പിക്കുന്നു എന്നും തനിക്ക് അദ്ദേഹം ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നു എന്നും അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. മോഹൻലാലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന സി ജെ റോയ്. മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമിച്ചതും മോഹൻലാൽ സിനിമകളാണ്. മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.

Content Highlights: Mohanlal and Antony perumbavoor are CJ Roy's friends they don't have investment in our company

dot image
To advertise here,contact us
dot image