അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല, അദ്ദേഹത്തിന് പണം തിരികെ നൽകിയിട്ടുണ്ട്; ഭാവന

അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമാണ സംഘത്തിൽ ചേരുന്നത്.

അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല, അദ്ദേഹത്തിന് പണം തിരികെ നൽകിയിട്ടുണ്ട്; ഭാവന
dot image

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആത്മഹത്യ ചെയ്ത കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ സി ജെ റോയ് സിനിമയുടെ നിറമാ പങ്കാളി ആയിരുന്നുവെന്നും പിന്നീട് സിനിമയിൽ നിന്ന് പിന്മാറിയെന്നും വാർത്തകൾ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നടി ഭാവന. എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമാണ സംഘത്തിൽ ചേരുന്നത്. അപ്പോൾ തന്നെ ബ്ലിറ്റ്സ് ക്രീ​ഗ് ഫിലിംസും എപികെ സിനിമയും ഞാനും പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. റോയ് സാർ ഈ ചിത്രത്തിൽ ഒരു തുക ഇൻവെസ്റ്റ് ചെയ്തിരുന്നു. പിന്നീട് പനോരമയും ടീ -സീരീസും നിർമാതാക്കളായി എത്തിയപ്പോൾ, അവർക്ക് വലിയ ഷെയർ ആവശ്യമായി വന്നു. അതിന്റെ ഭാഗമായി ചില ഇൻവസ്റ്റേഴ്സിനെ ബൈഔട്ട് ചെയ്യുകയായിരുന്നു. അങ്ങനെ റോയ് സാർ നിക്ഷേപിച്ച പണം തിരികെ നൽകി, അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒഴിവായി,'ഭാവന പറഞ്ഞു.

അതേസമയം, ഭാവനയുടെ 90ാം സിനിമയാണ് അനോമി. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

Content Highlights: Bhavana addressed the controversy surrounding the film Anomie. She clarified that CJ Roy did not withdraw from the project. According to her, his investment was returned to him.

dot image
To advertise here,contact us
dot image