

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ലെന. വിവാഹത്തിന് ശേഷം ജീത്തു ജോസഫ് ചിത്രം വലതു വശത്തെ കള്ളൻ എന്ന സിനിമയിലൂടെ ലെന വീണ്ടും സജീവമാകുകയാണ്. കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നൊക്കെയുള്ള പ്ലാനുണ്ടായിരിക്കണം എന്ന് പറയുകയാണ് ലെന ഇപ്പോൾ. തന്റെ തലമുറയെക്കാൾ ഇപ്പോൾ ഉള്ള ജനറേഷൻ കുറേ കൂടി പക്വതയുള്ളവരാണെന്നും ലെന പറഞ്ഞു. വലതു വശത്തെ കള്ളൻ സിനിമയുടെ പ്രസ് മീറ്റിലാണ് നടിയുടെ പ്രതികരണം.
'കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നൊക്കെയുള്ള പ്ലാനുണ്ടായിരിക്കണം. അതിന്റെ റെസ്‌പോണ്‍സിബിലിറ്റി പേരന്‍സ് സീരിയസായിട്ട് എടുക്കേണ്ടതാണ്. ഇതൊരു ഡീഫോള്‍ട്ട് മോഡില്‍ കല്യാണം കഴിഞ്ഞാലുടന്‍ കുട്ടികളുണ്ടാവണം, അതങ്ങനെ പൊക്കോളും എന്ന രീതിയില്‍ ചിന്തിക്കുന്നത് തെറ്റാണ്. വളരെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ച ആളാണ് ഞാന്‍.
കാരണം, എനിക്ക് നല്ലൊരു പേരന്റാവാന്‍ പറ്റില്ല എന്നൊരു തോന്നലുണ്ടായിരുന്നു. ഞാന്‍ കുറച്ചുകൂടെ പക്വതയുള്ളൊരാളാവണം. എന്റെ പേരന്‍സ് എന്നെ വളര്‍ത്തിയത് അത്ര നല്ല രീതിയല്ല എന്നൊരു തോന്നലുള്ള കുട്ടിയായിരുന്നു ഞാന്‍. എന്നെ കുറേ കൂടി കെയര്‍
ചെയ്യാമായിരുന്നു. ആദ്യം ഞാന്‍ ഭയങ്കരമായിട്ട് ഇന്‍ഡിപ്പെന്‍സിന് വേണ്ടി വാദിച്ചിരുന്നു. അങ്ങനെ അവസാനം അവര്‍ നോക്കിയപ്പോള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ചെയ്‌തോട്ടെ എന്ന് വെച്ച പേരന്‍സാണ്. എന്നാൽ പിനീട് അവർ എന്നെ കെയർ ചെയ്തില്ലെന്ന് ഞാൻ പറഞ്ഞു.
ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടെ ഫ്രീഡം അനുഭവിക്കുന്നുണ്ട്. എന്തിനും ഏതിനും അടി, നിങ്ങള്‍ തെറ്റ് ചെയ്താലും, നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്താലും അടി, അതായിരുന്നു ഞങ്ങളുടെ ജനറേഷന്റെ അവസ്ഥ. സ്‌കൂളില്‍ നിന്നും ചൂരല്‍ കൊണ്ടൊക്കെ അടി കിട്ടുമായിരുന്നു. അതൊന്നും ഇപ്പോഴില്ല. ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ളവരാണ്. ഒരുപാട് കെയര്‍ കിട്ടി വന്നവരാണ്. എന്റെയൊക്കെ തലമുറയിലുള്ളവരാണെങ്കില്‍ തല്ല് കൊണ്ട് വളര്‍ന്നതാണ്,' ലെന പറഞ്ഞു.
Content Highlights: Len shares that she made the decision not to have children at a young age.