ചാൻസ് ചോദിക്കാൻ 3 കൊല്ലം മുന്നേ വരെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു; ശ്രുതി രാമചന്ദ്രൻ

എനിക്ക് ഒരാളുടെ വർക്ക് ഇഷ്ടമായാൽ അയാൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ പറയും. അതാണ് എന്റെ ചാൻസ് ചോദിക്കൽ.

ചാൻസ് ചോദിക്കാൻ 3 കൊല്ലം മുന്നേ വരെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു; ശ്രുതി രാമചന്ദ്രൻ
dot image

മലയാള സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളിഡേ, കാണേകാണേ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശ്രുതി അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും തിരക്കഥ എഴുത്തിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് പണ്ട് സിനിമയിൽ ചാൻസ് ചോദിക്കാൻ മടി ആയിരുന്നുവെന്ന് പറയുകയാണ് നടി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ചാൻസ് ചോദിക്കാൻ പണ്ട് മടി ഉണ്ടായിരുന്നു. കാരണം അത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് അറിയില്ല. സിനിമ ഇൻഡസ്ട്രിയിൽ അരെയും ഞാൻ കണ്ടിട്ടും ഇല്ല. പക്ഷെ കഥകൾ ഒരുപാട് ഈ ഇൻഡസ്ട്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. അപ്പോൾ ചോദിച്ചാ ശരിയാകുമോ എന്ന പേടി ഉണ്ടായിരുന്നു.എന്നാൽ ഇന്ന് അങ്ങനെ അല്ല, എനിക്ക് ഒരാളുടെ വർക്ക് ഇഷ്ടമായാൽ അയാൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ പറയും. അതാണ് എന്റെ ചാൻസ് ചോദിക്കൽ.

എനിക്ക് സത്യസന്ധമായി ഒരാളുടെ ഇവർക്ക് ഇഷ്ടമായാൽ അവർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറയുന്നതിൽ ഇന്ന് എനിക്ക് ബുദ്ധിമുട്ട് ഇല്ല. എന്നാൽ ഒരു 3 കൊല്ലം മുന്നേ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ചമ്മൽ ആയിരുന്നു, എനിക്ക് അത് പറയാൻ, കൂടെ പറ്റില്ല. എന്നാൽ ഇന്ന് അത് ഇല്ല, പറയാൻ അറിയാം,' ശ്രുതി രാമചന്ദ്രൻ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം കളങ്കാവൽ എന്ന ചിത്രമാണ് ശ്രുതിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.

Content Highlights: According to Shruti Ramachandran, requesting a chance in films used to be a challenge in the past.

dot image
To advertise here,contact us
dot image