

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ഹൊറർ കോമഡി സിനിമയാണ് ദി രാജാസാബ്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തിയത്. സംക്രാന്തി റിലീസായി പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ഭേദപ്പെട്ട കളക്ഷൻ ആണ് സിനിമയ്ക്ക് നേടാനായത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രം ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് വിവരം. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്. ആദ്യ ദിനം റെക്കോർഡ് കളക്ഷനായ 112 കോടിയാണ് രാജാസാബ് നേടിയിരിക്കുന്നത്. ഇതോടെ പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന സിനിമയായി രാജാസാബ് മാറി. ഒരു ഹൊറർ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്.
മികച്ച വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. തമൻ്റെ പശ്ചാത്തലസംഗീതത്തിനും കയ്യടികൾ ഉയരുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡിനും അഭിനന്ദനങ്ങൾ നേടുന്നുണ്ട്. എന്നാൽ സിനിമയുടെ വിഎഫ്എക്സിനും തിരക്കഥയ്ക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. വിഎഫ്എക്സിന്റെ അതിപ്രസരമാണ് സിനിമയിൽ ഉള്ളതെന്നും പലയിടങ്ങളിലും അത് മോശമായി അനുഭവപ്പെടുന്നു എന്നുമാണ് കമന്റുകൾ.
#TheRajaSaab will start streaming on JioHotstar from February 6.
— Milagro Movies (@MilagroMovies) January 30, 2026
Expected formats: 4K, Dolby Vision & Dolby Atmos 🎧
Audio languages: Telugu, Kannada, Tamil, Malayalam
Theatrical window: 28 days 🎬 pic.twitter.com/Psom1OaFx7
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ.
Content Highlights: Prabhas film The Rajasaab to stream on OTT from this date