വീണ്ടും ഒഴിവാക്കി, തമിഴ്നാട് സ്റ്റേറ്റ് അവാർഡിൽ ഇടം നേടാതെ മമ്മൂട്ടിയും പേരൻപും; നിരാശരായി സിനിമാപ്രേമികൾ

മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സാദനയെ ബാലതാരമായി പരിഗണിക്കാത്തതിലും പലരും നിരാശ പ്രകടിപ്പിക്കുന്നുണ്ട്

വീണ്ടും ഒഴിവാക്കി, തമിഴ്നാട് സ്റ്റേറ്റ് അവാർഡിൽ ഇടം നേടാതെ മമ്മൂട്ടിയും പേരൻപും; നിരാശരായി സിനിമാപ്രേമികൾ
dot image

തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ നിരാശ പ്രകടിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ ഫാമിലി ഡ്രാമ സിനിമയാണ് പേരൻപ്. ചിത്രത്തിലെ മമ്മൂട്ടിയുടേയും ബാലതാരം സാദനയുടെയും പ്രകടനങ്ങൾക്ക് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്. എന്നാൽ സ്റ്റേറ്റ് അവാർഡിൽ ഇരുവർക്കും അവാർഡ് ഒന്നും ലഭിക്കാത്തത് ആണ് ഇപ്പോൾ സിനിമാപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിൽ 2018 ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ധനുഷിനാണ്. വടചെന്നൈ എന്ന സിനിമയിലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. എന്നാൽ ചിത്രത്തിലെ ധനുഷിനെക്കാൾ മികച്ച പ്രകടനമായിരുന്നു പേരൻപിൽ മമ്മൂട്ടി കാഴ്ചവെച്ചതെന്നും നടന് പുരസ്‌കാരം നൽകാത്തത് മോശമായിപ്പോയി എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സാദനയെ ബാലതാരമായി പരിഗണിക്കാത്തതിലും പലരും നിരാശ പ്രകടിപ്പിക്കുന്നുണ്ട്.

Also Read:

അതേസമയം, അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു. നിരവധി മലയാളി താരങ്ങളും ഇത്തവണത്തെ തമിഴ് സ്റ്റേറ്റ് അവാർഡിൽ തിളങ്ങിയിട്ടുണ്ട്. 2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി. മികച്ച നടിമാരുടെ ലിസ്റ്റിൽ അഞ്ച് പേരും മലയാളികളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻ‌താര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ. 2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. തായ് നിലം എന്ന സിനിമയിലെ 'ആഗായം മേലെ' എന്ന ഗാനത്തിന് 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്കാരത്തിന് അർഹനായി.

ലോകേഷ് കനകരാജ് (മാനഗരം), മാരി സെൽവരാജ് (പരിയേറും പെരുമാൾ), സുധ കൊങ്കര (സൂരറൈ പോട്രു), ടി.ജെ. ജ്ഞാനവേൽ (ജയ് ഭീം) എന്നിവർ മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടു. മാനഗരം, അറം, അസുരൻ, ജയ് ഭീം തുടങ്ങിയവയാണ് വിവിധ വർഷങ്ങളിലെ മികച്ച സിനിമകൾ.

Content Highlights: Mammootty and Peranbu did not get tamilnadu state awards fans moviegoers disappointed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us