

ശ്രീനിവാസൻ നായകനായി എത്തിയ പാവം പാവം രാജകുമാരൻ എന്ന സിനിമയിൽ വർക്ക് ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. സിനിമയുടെ ഷൂട്ടിനിടെ ലൈറ്റപ്പ് ചെയ്യുന്ന നേരത്തെ ശ്രീനിവാസന് പകരം നിന്നത് താൻ ആയിരുന്നെന്നും ആ സിനിമയിലൂടെ നിരവധി അഭിനേതാക്കളെ പരിചയപ്പെടാനായി എന്നും ലാൽ ജോസ് പറയുന്നു. സെറ്റിൽ ശ്രീനിവാസനൊപ്പം നടന്ന രസകരമായ ഒരു സംഭവവും ലാൽ ജോസ് വിവരിക്കുന്നുണ്ട്. എൽജെ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്.
'പാവം പാവം രാജകുമാരന്റെ സെറ്റിൽ ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് അഭിനയിക്കുന്ന ആളുകളുടെ പൊസിഷനിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് അല്ലെങ്കിൽ അസിസ്റ്റന്റ് സിനിമോട്ടോഗ്രാഫർ ഒക്കെ നിർത്തിയിട്ടാണ് ചെയ്യുന്നത്. എപ്പോഴും ശ്രീനിയേട്ടന്റെ പൊസിഷനിൽ നിൽക്കാൻ എന്നെയാണ് വിളിക്കുക. പ്രാദേശിക വാർത്തകളിൽ ജയറാമേട്ടൻ ആയതുകൊണ്ട് അദ്ദേഹത്തിന് എന്നെക്കാൾ പൊക്കം ഉള്ളതുകൊണ്ട് ആ സിനിമയിൽ സൂര്യേട്ടനെയും സലീമിക്കയേയും ഒക്കെയാണ് നിർത്തിയിട്ടാണ് ലൈറ്റപ്പ് ചെയ്യുന്നത്. ഈ സിനിമയിൽ ശ്രീനിയേട്ടനും ഞാനും ഏതാണ്ട് ഒരേ ഉയരമായതുകൊണ്ട് ശ്രീനിയേട്ടന്റെ പൊസിഷനിൽ എന്നെയാണ് നിർത്തുക അപ്പോ അതും എനിക്കൊരു വലിയ അംഗീകാരമായിട്ടാണ് തോന്നുന്നത്. അപ്പോൾ ശ്രീനേട്ടൻ വരുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ മൂവമെന്റ്സ് എങ്ങനെയായിരിക്കും എന്നൊക്കെ കമൽ സാർ പറഞ്ഞാൽ അദ്ദേഹം നടക്കുന്ന ആ സ്ഥലം ഒക്കെ ഞാനും നടന്നു കാണിക്കും. അപ്പോ അവർ അതിനനുസരിച്ച് ലൈറ്റ്സ് ഒക്കെ കറക്ട് ചെയ്യും. അതൊരു ഏകദേശ കണക്കാണ് പിന്നെ ശ്രീനേട്ടൻ വന്നു നിന്ന ഒരു റിഹേഴ്സൽ ഒക്കെ കഴിയുമ്പോഴാണ് അത് പെർഫെക്റ്റ് ആവുക.
മാമുക്കോയ ഇന്നസെന്റ് ഏട്ടൻ പിന്നെ ലളിത ചേച്ചി ഒടുവിൽ ഉണ്ണികൃഷ്ണൻ പിന്നെ ജെയിംസ് ഏട്ടൻ തുടങ്ങി ഒരുപാട് പുതിയ ആളുകളെ പരിചയപ്പെടാൻ ആ സിനിമയിലൂടെ പറ്റി. ശ്രീനിട്ടനായിട്ട് ഒരു സൗഹൃദം ഉണ്ടായി അപ്പോൾ. ശ്രീനിയേട്ടന്റെ സീനുകളും അദ്ദേഹത്തിന്റെ പെർഫോമൻസ് ഒക്കെ കണ്ടിട്ട് അറിയാതെ കൺട്രോൾ പോയിട്ടൊക്കെ ചിരിക്കും. ഏതോ ഒരു തവണ ഒരു ഷോട്ട് എടുക്കുമ്പോൾ ഞാൻ ഇങ്ങനെ ചിരിച്ചതുകൊണ്ട് ഷോട്ട് കട്ടായിപ്പോയി. അപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞു നീ ചിരിക്കുന്നതൊക്കെ നല്ല കാര്യമാണ് പക്ഷേ ഈ ചിരി തിയേറ്ററിൽ ഇല്ലെങ്കിലാണ് എന്റെ സ്വഭാവം മാറുക എന്ന് പറഞ്ഞിട്ട് കളിയാക്കിയതൊക്കെ എനിക്ക് അറിവുണ്ട്. അപ്പോൾ കമൽ സാർ പറഞ്ഞു അവന്റെ ചിരി കണക്കുകൂട്ടണ്ട അവൻ ഭയങ്കര ശ്രീനി ഫാൻ ആണെന്ന്', ലാൽ ജോസിന്റെ വാക്കുകൾ.

ചിത്രത്തിൽ സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു ലാൽ ജോസ്. ജയറാം, രേഖ, സിദ്ധിഖ്, മാമുക്കോയ, മണിയൻപിള്ള രാജു തുടങ്ങി നിരവധി പേർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.
Content Highlights: Lal jose talks about an hilarious incident involving sreenivasan in Pavam Pavam Rajakumaran set