

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സിനിമയാണ് തേരെ ഇഷ്‌ക് മേം. കൃതി സനോൺ ആണ് സിനിമയിലെ നായിക. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ മികച്ച പ്രതികരണമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 130 കോടിക്ക് മേലെയാണ് സിനിമ നേടിയത്. ചില വിമർശനങ്ങളും സിനിമയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
വളരെ ടോക്സിക് ആയ കഥ പറയുന്ന സിനിമയാണ് തേരെ ഇഷ്‌ക് മേം എന്നും ഇത്തരം സിനിമകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്നുമാണ് കമന്റുകൾ. 'അറിയാതെ ഞാൻ ഈ സിനിമ കണ്ടുപോയി. എന്തൊരു മോശം സിനിമ', എന്നാണ് മറ്റൊരു കമന്റ്. ധനുഷും കൃതി സനോണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് എങ്കിലും സിനിമയുടെ തീം വഴിതെറ്റിക്കുന്നതാണ് എന്നാണ് അഭിപ്രായം. ചിത്രം തിയേറ്ററിൽ എങ്ങനെ 100 കോടി കടന്നെന്നും ചിലർ ചോദിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാണ്.
തേരെ ഇഷ്‌ക് മേം ആദ്യ ദിവസം 16 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസം കൊണ്ട് 50 കോടി ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റാണ്. ആദ്യ ദിനം തേരെ ഇഷ്‌ക് മേം അക്ഷയ് കുമാർ ചിത്രം ജോളി എൽഎൽബി 3 , ആമിർ ഖാൻ ചിത്രം സിത്താരെ സമീൻ പർ, അജയ് ദേവ്ഗൺ ചിത്രം ദേ ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകളെ ചിത്രം മറികടന്നിരുന്നു. 12 കോടിയാണ് ജോളി എൽഎൽബി 3 യുടെ നേട്ടം. സിത്താരെ സമീൻ പർ 10.70 കോടിയും ദേ ദേ പ്യാർ ദേ 2 8.75 കോടിയുമാണ് നേടിയത്.
I don't know whether it's a good or bad film
— Rock it (@iammahitweets) January 23, 2026
Jst want to say it's a weird film #TereIshkMein
Galti hogayi, #TereIshkMein dekh liya. What a stupid film.
— Kameshwari (@Kameshwari93) January 23, 2026
അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷിൻ്റെ തമിഴ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
Content Highlights: Dhanush-kriti sanon film Tere ishk mein gets trolled after OTT release