പൊങ്കൽ ഫൈറ്റുകൾക്കിടയിൽ കൂളായി ഹിറ്റടിച്ച് ജീവ, മികച്ച കളക്ഷൻ നേടി 'തലൈവർ തമ്പി തലൈമയിൽ'

ബുക്കിങ്ങിന്റെ കാര്യത്തിലും പരാശക്തി, വാ വാധ്യാര്‍ എന്നീ ചിത്രങ്ങളെ മറികടക്കാന്‍ ടി.ടി.ടിക്ക് സാധിച്ചു, സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് സിനിമയ്ക്ക് സ്ക്രീൻ കൗണ്ടുകൾ കൂടാൻ സാധ്യതയുണ്ട്. ഈ പൊങ്കൽ ജീവ കൊണ്ട് പോയി എന്നാണ് ആരാധകരുടെ കമന്റുകൾ.

പൊങ്കൽ ഫൈറ്റുകൾക്കിടയിൽ കൂളായി ഹിറ്റടിച്ച് ജീവ, മികച്ച കളക്ഷൻ നേടി 'തലൈവർ തമ്പി തലൈമയിൽ'
dot image

ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ'. പൊങ്കൽ റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.

ശിവകാർത്തികേയൻ ചിത്രം പരാശക്തിയും കാര്‍ത്തിയുടെ വാ വാധ്യാര്‍ സിനിമയോടും ഏറ്റുമുട്ടിയ ജീവയുടെ 'തലൈവർ തമ്പി തലൈമയിൽ' ഇപ്പോഴിതാ പൊങ്കൽ വിന്നറായി മാറിയിരിക്കുകയാണ്. ഏറെക്കാലമായി വലിയൊരു ഹിറ്റില്ലാതിരുന്ന ജീവയുടെ അതിഗംഭീര കംബാക്കായാണ് ടി.ടി.ടിയുടെ വിജയത്തെ പലരും കാണുന്നത്. റിലീസ് ചെയ്ത പലയിടത്തും ചിത്രം ഹൗസ്ഫുള്ളാണ്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ ആണ് ശ്രദ്ധ നേടുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം 1.75 കോടി ആയിരുന്നു സിനിമ നേടിയത് എന്നാൽ രണ്ടാം ദിനത്തിൽ 3.2 കോടി ആയി നിലവിൽ ചിത്രം അഞ്ചു കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്.

ബുക്കിങ്ങിന്റെ കാര്യത്തിലും പരാശക്തി, വാ വാധ്യാര്‍ എന്നീ ചിത്രങ്ങളെ മറികടക്കാന്‍ ടി.ടി.ടിക്ക് സാധിച്ചു. 300ല്‍ താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് സിനിമയ്ക്ക് സ്ക്രീൻ കൗണ്ടുകൾ കൂടാൻ സാധ്യതയുണ്ട്. ഈ പൊങ്കൽ ജീവ കൊണ്ട് പോയി എന്നാണ് ആരാധകരുടെ കമന്റുകൾ.

ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള നടൻ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് കമന്റുകൾ. ചിത്രം നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഫാലിമി പോലെ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചിത്രം ഒരു മലയാളം സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. ഒരു ഗ്രാമവും അവിടെ നടക്കുന്ന കല്യാണവുമാണ് ചിത്രത്തിന്റെ കഥ.

പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് സിനിമ നിർമിച്ചത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

Content Highlights:  Jeeva’s film Thalaivar Thambi Thalaimayil has turned into a surprise success amidst the fierce Pongal festival competition. The movie has been performing well at the box office, attracting positive attention and strong collections despite the crowded release period.

dot image
To advertise here,contact us
dot image