

ഗെയിം ഓഫ് ത്രോൺസിലെ ‘ഡെനേറിസ് ടാർഗേറിയൻ’ എന്ന വേഷത്തിലൂടെ ലോകമാക്കേ ആരാധകരെ നേടിയ നടിയാണ് എമിലിയ ക്ലാർക്ക്. ഗെയിം ഓഫ് ത്രോൺസിലെ പ്രകടനത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള അവാർഡും എമിലിയയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹോളിവുഡിൽ ഇപ്പോഴും സ്ത്രീ-പുരുഷ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് പറയുകയാണ് നടി.
നടിയുടെ ഏറ്റവും പുതിയ പരമ്പരയായ 'പോണീസിന്റെ' വിശേഷം പങ്കുവെക്കുന്നതിനിടെയാണ് ഹോളിവുഡിലെ വിവേചനത്തിന്റെ കാര്യം നടി ഓർത്തെടുത്ത്. പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ വ്യത്യാസം ഉണ്ടെന്നും എന്നാൽ പഴയതിലും കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്നും നടി പറഞ്ഞു. ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണുകളിൽ വലിയ പ്രശസ്തി കാരണം തനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടായിരുന്നതായും നടി കൂട്ടിച്ചേർത്തു.
‘ലിംഗപരമായ അസമത്വം ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ശമ്പളത്തിൽ വലിയ വ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും നൽകുന്ന പ്രതിഫലത്തിൽ ഇപ്പോഴും വലിയ വ്യത്യാസമുണ്ട്. കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്, സ്ത്രീകൾ ചെയ്യുന്ന 'ഇമോഷണൽ ലേബർ' സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായി, മുമ്പ് വീട്ടിലിരിക്കുക അമ്മയുടെ കടമയായി കണക്കാക്കിയിരുന്നിടത്ത്, ഇന്ന് വീട്ടിലിരിക്കുന്ന അച്ഛന്മാരെയും നമ്മൾ കാണുന്നു.

തന്റെ കഥാപാത്രമായ ഡെനേറിസ് ടാർഗേറിയന് വെള്ളിനിറത്തിലുള്ള വിഗ് ഉണ്ടായതുകൊണ്ട് തുടക്കത്തിൽ ആളുകൾക്ക് തന്നെ നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണുകളിൽ വലിയ പ്രശസ്തി കാരണം തനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടായിരുന്നു. പ്രശസ്തി വരികയും പോവുകയും ചെയ്യുന്ന ഒന്നാണെന്നും, അതുകൊണ്ട് മാത്രം ജീവിക്കാൻ ശ്രമിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Emilia Clarke has publicly stated that gender discrimination still exists in Hollywood, despite progress in recent years. She highlighted ongoing challenges faced by women in the film industry, stressing the need for continued efforts toward equality.