എക്കോയിൽ ആരും ശ്രദ്ധിക്കാതെ പോയ തെറ്റ്, പക്ഷേ ആ അബദ്ധം അവർ കണ്ടെത്തി; സജീഷ് താമരശ്ശേരി

'ഇവന്മാരൊക്കെയുള്ള കാലത്ത് നമ്മളിതൊക്കെ നോക്കിയില്ലേൽ വലിയ പ്രശ്‌നമാണ്'

എക്കോയിൽ ആരും ശ്രദ്ധിക്കാതെ പോയ തെറ്റ്, പക്ഷേ ആ അബദ്ധം അവർ കണ്ടെത്തി; സജീഷ് താമരശ്ശേരി
dot image

തിയേറ്ററുകളില്‍ വലിയ വിജയവും പ്രേക്ഷകപ്രീതിയും നേടിയ ശേഷം എക്കോ ഇപ്പോള്‍ ഒടിടിയിലും വലിയ ശ്രദ്ധ നേടുകയാണ്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം വമ്പൻ പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയിൽ സംഭവിച്ച ഏറെയാരും ശ്രദ്ധിക്കാതെപോയ ഒരു അബദ്ധത്തെക്കുറിച്ച് പറയുകയാണ് സിനിമയുടെ ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി. ഒരു യൂട്യൂബ് ചാനലാണ് ഈ പിഴവ് കണ്ടുപിടിച്ചതെന്നും ഇതിന് പിന്നിലെ കാരണവും അദ്ദേഹം വിവരിച്ചു.

'എന്റെ പൊന്നേ, ഇവന്മാരൊക്കെയുള്ള കാലത്ത് നമ്മളിതൊക്കെ നോക്കിയില്ലേൽ വലിയ പ്രശ്‌നമാണ്. മച്ചിന്റെ പുറത്ത് പിയൂസ് കഥ എഴുതിയിട്ട് പായ പൊക്കി ഒരു ബുക്കിന്റെ അകത്തേക്ക് ആ പേപ്പർ വെച്ച് മടക്കി അവിടെ കിടന്നുറങ്ങുന്ന സീനാണ്. ആ ചാനലുകാരൻ ചോദിക്കുകയാണ്, ഈ സീനിൽ പായ പൊക്കി ബുക്കിന്റെ അകത്ത് വെക്കുന്ന സമയത്ത് പോസ് ചെയ്ത് അത് സൂം ചെയ്തു. എന്നിട്ട്, 2025 ഫെബ്രുവരിയിലെ ഇന്ന മാസികയിലെ പ്രിന്റാണിത്, ഇതൊക്കെ ശ്രദ്ധിക്കാമായിരുന്നു എന്നാണ് പറഞ്ഞത്.

പറഞ്ഞത് സത്യമാണ്. പക്ഷേ ഇത്തരം ചെറിയ ഡീറ്റെയിലുകളിലേക്ക് നമുക്ക് എത്തണമെങ്കിൽ അതിനനുസരിച്ച് സമയം നമുക്ക് വേണം. നമുക്ക് അത്ര സമയം കിട്ടുന്നില്ലല്ലോ. മ്ലാത്തി ചേട്ടത്തിയുടെ വീടാണെങ്കിൽ പോലും അത് സെറ്റ് വർക്കിന് ഞാൻ എന്ന ആർട്ട് ഡയറക്ടർ ഇറങ്ങുന്നത് ഷൂട്ടിങ്ങിന് 19 ദിവസം മുമ്പാണ്.' സജീഷ് താമരശ്ശേരി പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ഡിസംബര്‍ 31നായിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. ഡിജിറ്റല്‍ റിലീസിന് പിന്നാലെ ചിത്രത്തെ തേടി വലിയ അഭിനന്ദനമാണ് എത്തിയത്. കേരളത്തിന് പുറത്തേക്കും എക്കോ ശ്രദ്ധ നേടാന്‍ തുടങ്ങി. ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തും സിനിമ ട്രെന്‍ഡിങ്ങാകുന്നു എന്നാണ് മനസിലാക്കാനാകുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ കഥ പറഞ്ഞ എക്കോ തിരക്കഥയുടെയും കഥാപാത്ര സൃഷ്ടിയുടെയും ഫിലം മേക്കിങ്ങിന്റെയും ഭംഗി കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുത്തത്.

സന്ദീപ് പ്രദീപ്, ബിയാന മോമിന്‍, നരേയ്ന്‍, സൗരഭ് സച്ച്‌ദേവ, വിനീത്, അശോകന്‍, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എഡിറ്റിംഗും തുടങ്ങി ഓരോ മേഖലയും മികച്ച നിലവാരമാണ് എക്കോ പുലര്‍ത്തിയത്. സിനിമയെ അവാര്‍ഡുകളും തേടിയെത്തുമെന്നാണ് ആരാധക പ്രതീക്ഷ.

Content Highlights: Filmmaker Sajeesh Thamarassery revealed that a mistake in the movie Eko went unnoticed by audiences at first. He said the error escaped general attention during release but was later identified by the team. The revelation has sparked discussion among viewers about hidden details and errors in films.

dot image
To advertise here,contact us
dot image