പിള്ളേരൊക്കെ വഴിമാറിക്കോ, വെക്കേഷൻ തൂക്കാൻ ഏട്ടനും ഇക്കയും വരുന്നുണ്ട്; ദൃശ്യം 3, പാട്രിയറ്റ് റിലീസ് അപ്ഡേറ്റ്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്

പിള്ളേരൊക്കെ വഴിമാറിക്കോ, വെക്കേഷൻ തൂക്കാൻ ഏട്ടനും ഇക്കയും വരുന്നുണ്ട്; ദൃശ്യം 3, പാട്രിയറ്റ് റിലീസ് അപ്ഡേറ്റ്
dot image

വലുതും ചെറുതുമായ നിരവധി സിനിമകൾ പുറത്തിറങ്ങുന്ന സമയമാണ് ഏപ്രിൽ-മെയ് മാസങ്ങൾ. വെക്കേഷൻ സീസൺ ആഘോഷമാക്കാൻ സൂപ്പർതാര സിനിമകൾ ഉൾപ്പെടെ സാധാരണയായി എത്താറുണ്ട്. ഈ വർഷവും ആ പതിവ് തെറ്റുന്നില്ല. രണ്ട് വമ്പൻ സിനിമകൾ ഈ വെക്കേഷൻ സീസണിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

മോഹൻലാൽ ചിത്രം ദൃശ്യം 3 , മമ്മൂട്ടി-മോഹൻലാൽ ചിത്രം പാട്രിയറ്റ് എന്നിവയാണ് വെക്കേഷൻ കളറാക്കാൻ എത്തുന്ന സിനിമകൾ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദൃശ്യം 3 മലയാളത്തിലെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ്. ചിത്രം ഏപ്രിൽ മൂന്നിന് പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോർട്ട്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമയുടെ ഹിന്ദി പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓഗസ്റ്റിലാണ് ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത്.

drishyam 3

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രം ഏപ്രിൽ 23 ന് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റ്, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന്, നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്.

mammootty

മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും "പാട്രിയറ്റ്". ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.

Content Highlights: Mammootty-Mohanlal film Patriot Mohanlal film Drishyam 3 release date update

dot image
To advertise here,contact us
dot image