'വിജയ് പടത്തിൽ അഭിനയിച്ചിട്ട് ഡിപ്രഷനിലായെന്ന് ഞാൻ പറഞ്ഞിട്ടില്ല, വേഷം ചെറുതായതിൽ പരാതിയും ഇല്ല', മീനാക്ഷി

ഇത്ര ചെറുതായിരിക്കും എന്റെ വേഷമെന്ന് അറിയില്ലായിരുന്നു.അഭിനേതാവായിരിക്കുമ്പോള്‍ പലതും പറയുകയും പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോവുകയും ചെയ്യും.

'വിജയ് പടത്തിൽ അഭിനയിച്ചിട്ട് ഡിപ്രഷനിലായെന്ന് ഞാൻ പറഞ്ഞിട്ടില്ല, വേഷം ചെറുതായതിൽ പരാതിയും ഇല്ല', മീനാക്ഷി
dot image

'വിജയ് പടത്തിൽ അഭിനയിച്ചിട്ട് ഡിപ്രഷനിലായെന്ന് ഞാൻ പറഞ്ഞിട്ടില്ല, വേഷം ചെറുതായതിൽ പരാതിയും ഇല്ല', മീനാക്ഷി

തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗോട്ട്. ഇരട്ട വേഷത്തിൽ വിജയ് എത്തിയ ചിത്രത്തിൽ സ്നേഹയും, മീനാക്ഷി ചൗധരിയുമായിരുന്നു നായികമാരായത്. ഗോട്ട് സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകൾ നിരവധിhttps://youtu.be/aAqJKccuJYI?si=sJMHaT8IQ3bX-WkDയായിരുന്നുവെന്നും ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നെന്നും നേരത്തെ മീനാക്ഷി പറഞ്ഞിരുന്നതായി പ്രചരിച്ചിരുന്നു. എന്നാൽ താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് മീനാക്ഷി ഇപ്പോൾ. ഡിപ്രഷനല്ല, ആ സിനിമയിൽ തനിക്ക് ഏറ്റവും മികച്ച ഓര്‍മകളാണുള്ളതെന്ന് മീനാക്ഷി പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഗധ്ത്തിലാണ് പ്രതികരണം.

'ആ സിനിമയോട് ഞാന്‍ യെസ് പറയാന്‍ കാരണം തന്നെ വിജയ് സാറിന്റെ ഫാൻ ആയതുകൊണ്ടാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ യെസ് പറയും. അദ്ദേഹത്തിന്റെ അവസാന സിനിമകളിലൊന്നാണെന്ന് അറിഞ്ഞതോടെ രണ്ടാമത് ചിന്തിച്ചില്ല. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതിന്റേയും അഭിനയിക്കുന്നതിന്റേയും ഡാന്‍സ് ചെയ്യുന്നതിന്റേയും വേദി പങ്കിടുന്നതിന്റേയുമൊക്കെ ഓര്‍മകള്‍ എനിക്ക് വേണമായിരുന്നു.

അദ്ദേഹത്തോട് സംസാരിക്കാനും അറിയാനുമുള്ള അവസരം കൂടിയായിരുന്നു ആ സിനിമ. എല്ലാ ദിവസവും കിട്ടുന്ന ഒന്നല്ല ആ അവസരം. അതിനാല്‍ കുറച്ച് സമയമേ ഉണ്ടായിരുന്നുവെങ്കിലും, കുറേക്കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. എല്ലാവരും പറയുന്നത് കേട്ടു ഞാന്‍ ഡിപ്രഷനിലായെന്ന്. അത് സത്യമല്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഒരിക്കലുമില്ല. വളരെ നല്ല അനുഭവങ്ങളാണ് ആ സിനിമയിലൂടെ ലഭിച്ചത്. അദ്ദേഹത്തിന്റെ ആരാധിക എന്ന നിലയിലും, എല്ലാവര്‍ക്കും ലഭിക്കുന്നൊരു അനുഭവമല്ല അത്. ഞാന്‍ ആ സിനിമയുടെ ഭാഗമാകുമ്പോള്‍ കഥ കൂടുതല്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇത്ര ചെറുതായിരിക്കും എന്റെ വേഷമെന്ന് അറിയില്ലായിരുന്നു.

ഡിപ്രഷനല്ല, ഏറ്റവും മികച്ച ഓര്‍മകളാണുള്ളത്. പക്ഷെ ഞാന്‍ ഒരിക്കലും വിഷാദത്തിലേക്ക് പോയിട്ടില്ല. അഭിനേതാവായിരിക്കുമ്പോള്‍ പലതും പറയുകയും പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോവുകയും ചെയ്യും. ഇവിടെ അത്തരം വാഗ്ദാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് പ്രതീക്ഷകളുമുണ്ടായിരുന്നില്ല. ഞാന്‍ വിശദീകരണം നല്‍കിയെങ്കിലും ആ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു. ക്ലിക് ബൈറ്റ് ആക്കി; മീനാക്ഷി പറഞ്ഞു.

Content Highlights: Meenakshi Chaudhary has refuted reports alleging that she became depressed after acting in a Vijay film, stating the claims are untrue and false. She clarified her mental health status to address the misinformation circulating in media.

dot image
To advertise here,contact us
dot image