

കാന്താരയിലെ അഭിനയം കൊണ്ട് ആരാധകർക്ക് പരിചിതനായ നടനാണ് ഗുല്‍ഷന്‍ ദേവയ്യ. സിനിമകള്‍ക്ക് പുറമെ സീരീസുകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ തന്റെ ആദ്യ ഭാര്യയുമായി വീണ്ടും ഡേറ്റിംഗിൽ ആണെന്ന് പറയുകയാണ്. എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞവരാണ് ഇവർ. ഇപ്പോൾ ഇവർ വീണ്ടും പ്രണയിക്കുകയാണ്. കല്ലിറോയ് സിയാഫെറ്റാണ് നടന്റെ കാമുകി. 2024 ലാണ് ഇരുവരും വീണ്ടും പ്രണയത്തിലാകുന്നത്. തങ്ങൾ തമ്മിൽ പേർ പിരിയാനുള്ള കാരണവും നടൻ പറയുന്നു.
'ഞാന്‍ എന്റെ മുന്‍ ഭാര്യയുമായി ഡേറ്റിംഗിലാണ് ഇപ്പോള്‍. ഒരുപാട് ആത്മപരിശോധനയും, വളര്‍ച്ചയും, പക്വതയുമാണ് അതിലേക്ക് നയിച്ചത്. അതിൽ നല്ലൊരു പങ്കും കപ്പിൾസ് തെറാപ്പിയിൽ പരിശീലനം ലഭിച്ച ഒരു പ്രൊഫഷണലുമായി സംസാരിച്ചതിൽ നിന്നാണ് ലഭിച്ചത്. ഞങ്ങൾ വീണ്ടും ഒന്നിച്ചതിനുശേഷം കഴിയുന്നത്ര പതിവായി ഇത് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.
ഞങ്ങൾ പിരിയാൻ ഒരൊറ്റ കാരണമായിരുന്നില്ല. വ്യക്തിപരമായി ഞാന്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അനശ്ചിതത്വം നിറഞ്ഞൊരു ബിസിനസിന്റെ ഭാഗമാണ് ഞാന്‍. എനിക്ക് ഒരു സമയം ഒരൊറ്റക്കാര്യത്തില്‍ മാത്രമേ ശ്രദ്ധ ചെലുത്തനാകുള്ളൂ. മറ്റൊന്നിലേക്കും ശ്രദ്ധ പോകില്ലായിരുന്നു. ഒരിടയ്ക്ക് ഞാന്‍ കരുതി, ഈ വ്യക്തി ഈ വീട്ടില്‍ വേണ്ടതില്ല. എനിക്ക് അവളോട് സ്‌നേഹമുണ്ട്. പക്ഷെ കുറച്ച് കാലം ഒറ്റയ്ക്ക് ഇരിക്കണമെന്ന് തോന്നി.
എന്നാല്‍ പതിയെ തന്റെ ചിന്തയില്‍ മാറ്റം വന്നുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. വിവാഹിതനായിരിക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. തന്റെ വിവാഹം വിജയിച്ചില്ലെങ്കിലും വിവാഹത്തോട് തനിക്ക് ഇപ്പോഴും താല്‍പര്യക്കുറവില്ലെന്നും ഗുല്‍ഷന്‍ പറയുന്നു.
Content Highlights: Actor Gulshan Devaiah revealed that he is once again in a relationship with his ex-wife, confirming their reconciliation after previously separating. He publicly shared the news, prompting media and fan interest in their renewed romance.