

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കൾ അന്ന് ചോദിച്ച സീറ്റുകളാണ് ചെറുപ്പക്കാരായ തങ്ങളും ചോദിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി. കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ‘ദി ലെഗസി ഓഫ് ട്രൂത്ത് - എംഎം ഹസൻ ബിയോണ്ട് ദ ലീഡർ’ എന്ന ഡോക്യുമെന്ററയുടെ ടൈറ്റിൽ ലോഞ്ചിനിടെയായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. മുതിർന്ന നേതാക്കളായ എ കെ ആൻ്റണി, കെ മുരളീധരൻ, ഹസൻ അടക്കമുള്ള നേതാക്കൾ ചടങ്ങിനുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഷാഫിക്ക് മറുപടിയുമായി എ കെ ആൻ്റണിയും രംഗത്തെത്തി.
പണ്ടെത്തെ ഇലക്ഷൻ കമ്മറ്റി മെമ്പറായ താൻ തൻ്റെ സുഹ്യത്തുക്കളോട് ആലോചിച്ച് തങ്ങൾക്ക് എതാനും തോക്കുന്ന സീറ്റുകൾ മതിയെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് എ കെ ആന്റണി പറഞ്ഞത്. അങ്ങനെയാണ് എടക്കാട് എന്ന മാർക്സിസ്റ്റ് കോട്ടയിൽ എൻ രാമകൃഷ്ണനും ബാലുശ്ശേരി എന്ന മാർക്സിസ്റ്റ് കോട്ടയിൽ എ സി ഷൺമുഖദാസും മത്സരിച്ച് വിജയിച്ചതെന്ന് ആൻ്റണി പറഞ്ഞു. കൊട്ടരക്കര എന്ന പൊന്നാപുരം കോട്ട ആർ ബാലകൃഷ്ണൻ പിടിച്ചെടുത്തു. പുതുപ്പള്ളിയിലെ പി സി ചെറിയാൻ്റെ കോട്ടയിലും ചേർത്തലയിലുമെല്ലാം കോൺഗ്രസ് വിജയിച്ചെന്നും ആൻ്റണി പറഞ്ഞു. തങ്ങളുടെ അന്നത്തെ ഡിമാൻഡ് തോക്കുന്ന സീറ്റുകൾ വേണമെന്നായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എ കെ ആന്റണി പറഞ്ഞ സ്പിരിറ്റിനെ പൂർണമായി ഉൾകൊള്ളുന്നുവെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു.
Content Highlight : AK Antony said that as a former election committee member, I consulted with my friends and asked the KPCC to give us enough seats to fight for.