മെഗാസ്റ്റാറിന്റെ മെഗാ കംബാക്ക്, ചിരിച്ച് മടുത്തെന്ന് പ്രേക്ഷകർ; മികച്ച പ്രതികരണങ്ങൾ നേടി ചിരഞ്ജീവി ചിത്രം

ചില വിമർശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അജിത് ചിത്രം വിശ്വാസത്തിന്റെ അതേ കഥയാണ് സിനിമയുടേതെന്നും വിമർശനങ്ങൾ ഉണ്ട്

മെഗാസ്റ്റാറിന്റെ മെഗാ കംബാക്ക്, ചിരിച്ച് മടുത്തെന്ന് പ്രേക്ഷകർ; മികച്ച പ്രതികരണങ്ങൾ നേടി ചിരഞ്ജീവി ചിത്രം
dot image

ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കുന്ന കോമഡി എന്റർടൈനർ ചിത്രമാണ് 'മന ശങ്കര വര പ്രസാദ് ഗാരു'. ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ കോമഡി ഴോണർ ചിത്രം കൂടിയാണിത്. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസിന്റെ തലേദിവസമായ ഇന്നലെ അണിയറപ്രവർത്തകർ പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ പുറത്തുവരികയാണ്.

ചിരഞ്ജീവിയുടെ കംബാക്ക് ആണ് ചിത്രമെന്നും വളരെകാലത്തിന് ശേഷം നടനെ പക്കാ എനർജിയിൽ കാണാനായി എന്നുമാണ് അഭിപ്രായങ്ങൾ. അനിൽ രവിപുടി പതിവ് പോലെ ഹ്യൂമറും ഫാമിലി ഇമോഷനും കൊണ്ട് സിനിമ വിജയിപ്പിച്ചു എന്നും ചിരഞ്ജീവി കലക്കിയെന്നുമാണ് മറ്റൊരു കമന്റ്. സിനിമയിലെ ഹ്യൂമറുകൾ നന്നായി ചിരിപ്പിക്കുണ്ടെന്നും തിയേറ്ററിലേക്ക് കൂടുതൽ ഫാമിലി പ്രേക്ഷകർ എത്തുമെന്നുമാണ് അഭിപ്രായങ്ങൾ. അതേസമയം ചില വിമർശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അജിത് ചിത്രം വിശ്വാസത്തിന്റെ അതേ കഥയാണ് സിനിമയുടേതെന്നും വിമർശനങ്ങൾ ഉണ്ട്. സിനിമയുടെ രണ്ടാം പകുതിക്കും അത്ര നല്ല അഭിപ്രായം അല്ല ലഭിക്കുന്നത്. ആദ്യ പകുതിയുടെ രസം രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ നഷ്ടമാകുന്നുണ്ടെന്നും എന്നാൽ ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്നുണ്ടെന്നും കമന്റുകളുണ്ട്.

സീ നെറ്റ്‍വര്‍ക്ക് ആണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ഒരുമിച്ച് വാങ്ങിയിരിക്കുന്നത്. സീ 5 ലൂടെ ആയിരിക്കും തിയറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്‍റെ ഒടിടി റിലീസ്. പിന്നീടുള്ള ടെലിവിഷന്‍ സംപ്രേഷണം സീ തെലുങ്ക് ചാനലിലൂടെ ആയിരിക്കും. വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ ചിരഞ്ജീവി വാങ്ങുന്നത്. 70 കോടിയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലമെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കാതറിന്‍ ട്രെസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ആദ്യ ഗാനം, മീശല പിള്ള യുട്യൂബില്‍ തരംഗം തീര്‍ത്തിരുന്നു. ഷൈന്‍ സ്ക്രീന്‍സ്, ഗോള്‍ഡ് ബോക്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ സാഹു ഗരപതി, സുഷ്മിത കോനിഡെല എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിരഞ്ജീവി ആരാധകര്‍ ഒരു വലിയ ബോക്സ് ഓഫീസ് വിജയമാണ് മന ശങ്കര വരപ്രസാദ് ഗാരുവിലൂടെ പ്രതീക്ഷിക്കുന്നത്.

Content Highlights: Chiranjeevi film Mana Shankara Vara Prasad Garu gets positive response after first shows

dot image
To advertise here,contact us
dot image