

സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ്ങൾ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തെ ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: Film organizations announces strike on january 22nd theatres will be closed