

സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഒന്നിച്ചെത്തി പ്രിയദർശനും ലിസിയും. ഈ വിഡിയോയാണ് സമൂഹ മാധ്യങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു കാറിൽ എത്തിയ ഇരുവരേയും സിബി മലയിലും സത്യൻ അന്തിക്കാടും ചേർന്ന് സ്വീകരിച്ചു. പ്രിയദർശന്റെ കൈ പിടിച്ച് പടികൾ ഇറങ്ങുന്ന ലിസിയെ വിഡിയോയിൽ കാണാം. കൊച്ചി കളമശ്ശേരി ചക്കോളാസിലെ ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. മമ്മൂട്ടിയും മോഹൻലാലും തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് പ്രിയദർശനും ലിസിയും ഒന്നിക്കുന്നത്.
വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി ഇരുവരും തുടരുകയായിരുന്നു. 2023ൽ മകൻ സിദ്ധാർഥിന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയും അടുത്ത ബന്ധുക്കളും മാത്രമാണ് അന്ന് പങ്കെടുത്തത്.
Lalettan - Lissy - Priyadarshan ♥️🔥
— AB George (@AbGeorge_) December 29, 2025
pic.twitter.com/s2WBekJ0w7
പ്രിയദർശൻ സിനിമകളിലെ നായികയായിരുന്നു ലിസി. ഇരുവർക്കും ഇടയിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ. 24 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2015 ലാണ് ഇരുവരും പെർപിരിയുന്നതായി അറിയിച്ചത്. 2016 ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. വേർപിരിഞ്ഞെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ടായിരുന്നു. ഇരുവരെയും ഒന്നിച്ച് കണ്ടതിൽ ഇപ്പോൾ സന്തോഷത്തിലാണ് ആരാധകർ. സംവിധായകന്റെയും നായികയുടെയും വീഡിയോ സോഷ്യൽ മീഡിയിൽ തരംഗം തീർക്കുകയാണ്.
Content Highlights: Priyadarshan and Lissy attend director Sibi Malayil's son's wedding together