'ഗംഭീര്‍ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും'; ഉപദേശവുമായി ഇംഗ്ലണ്ട് മുന്‍ താരം

ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് ഇംഗ്ലണ്ട് മുന്‍ താരത്തിന്റെ പ്രതികരണം

'ഗംഭീര്‍ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും'; ഉപദേശവുമായി ഇംഗ്ലണ്ട് മുന്‍ താരം
dot image

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീർ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ താരം മോണ്ടി പനേസര്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പനേസറിന്റെ പ്രതികരണം. റെഡ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഗൗതം ഗംഭീര്‍ ഏതെങ്കിലും രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്നാണ് മോണ്ടി പനേസര്‍ പറഞ്ഞത്.

'വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗൗതം ഗംഭീർ ഒരു നല്ല പരിശീലകനാണ്. കാരണം അദ്ദേഹം വിജയം നേടുകയും ചെയ്തി‌ട്ടുണ്ട്. എന്നാൽ രഞ്ജി ട്രോഫിയിൽ പരിശീലകനാകുന്നത് അദ്ദേഹത്തിന് ഉപകാരമാകും. റെഡ് ബോൾ ക്രിക്കറ്റിൽ ഒരു ടീമിനെ എങ്ങനെ ഒരുക്കണം എന്നതിനെക്കുറിച്ച് രഞ്ജി ട്രോഫിയിൽ പരിശീലനം നൽകിയവരുമായി ​ഗംഭീർ സംസാരിക്കുന്നത് നന്നായിരിക്കും', പനേസർ എഎൻഐയോട് പ്രതികരിച്ചു.

'നിലവിൽ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ ദുർബലരാണ്. ഇതാണ് യാഥാർഥ്യം. മൂന്ന് വലിയ താരങ്ങള്‍ വിരമിക്കുമ്പോൾ, ബാക്കിയുള്ള കളിക്കാരെ തയ്യാറാക്കി നിർത്താൻ ഗംഭീറിന് ബുദ്ധിമുട്ടാകും', പനേസർ കൂട്ടിച്ചേർത്തു.

Content Highlights: ‘Coach Ranji Trophy team’: Monty Panesar’s Message To Gautam Gambhir

dot image
To advertise here,contact us
dot image