

കോഴിക്കോട്: ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങി മരിച്ചു. ഫറോഖ് ചുങ്കം സ്വദേശി അബ്‌റാറയാണ് മരിച്ചത്. കെ ടി അഹമ്മദിന്റെയും നസീമയുടെ മകളാണ്. ബാലുശ്ശേരി കരിയാത്തുംപാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് 3.30 നാണ് അപകടമുണ്ടായത്.
ബന്ധുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. കുട്ടിയെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് മറ്റ് കുട്ടികള്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlights: First standard student died when fallen in to river