ഡോഗ് സ്‌ക്വാഡ്, ഡ്രോൺ നിരീക്ഷണം; സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ ആളുടെ മൃതദേഹം കണ്ടെത്തി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രന്‍ ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്

ഡോഗ് സ്‌ക്വാഡ്, ഡ്രോൺ നിരീക്ഷണം; സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ ആളുടെ മൃതദേഹം കണ്ടെത്തി
dot image

കണ്ണൂര്‍: കണ്ണൂരില്‍ സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കൊട്ടിയൂര്‍ അമ്പായത്തോട് സ്വദേശി രാജേന്ദ്രനെ(50)യാണ് ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും അടക്കം നടത്തിയ വിപുലമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷം രാജേന്ദ്രന്‍ വനത്തിനുള്ളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കൊട്ടിയൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷന്‍ ഭാഗത്ത് നിന്ന് രക്തംപുരണ്ട ടീഷര്‍ട്ട് കണ്ടെത്തി. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ചും ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും പരിശോധന നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല. വെളിച്ചക്കുറവും വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയായതിനാലും രാത്രിയിലെ തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

ഉള്‍വനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ആക്രമിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രന്‍ ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights- Man who trying to kill himself found dead inside forest in kottiyoor

dot image
To advertise here,contact us
dot image