നിങ്ങളുടെ ഫോണില്‍ മറഞ്ഞിരിക്കുന്ന 4 സെന്‍സറുകളുണ്ട്; ഇവ കണ്ടെത്തി ഉപയോഗിച്ചാല്‍ അടിപൊളിയാണ്

പശ്ചാത്തലത്തില്‍ നിശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയാണ് ഇവ ഓരോന്നും

നിങ്ങളുടെ ഫോണില്‍ മറഞ്ഞിരിക്കുന്ന 4 സെന്‍സറുകളുണ്ട്; ഇവ കണ്ടെത്തി ഉപയോഗിച്ചാല്‍ അടിപൊളിയാണ്
dot image

നിങ്ങള്‍ ഒരു ഫോണ്‍കോളില്‍ ആയിരിക്കുമ്പോഴോ അല്ലെങ്കില്‍ ഫോണ്‍ മുഖത്തോട് അടുപ്പിക്കുമ്പോഴോ ഫോണിന്റെ ഡിസ്‌പ്ലേ ഒാഫാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?നിങ്ങള്‍ സംസാരിക്കാനായി ഇയര്‍ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്ന പ്രോക്‌സിമിറ്റി സെന്‍സറാണിത്. അങ്ങനെ ആകസ്മികമായുണ്ടാകുന്ന സ്പര്‍ശനങ്ങള്‍ തടയാനും ബാറ്ററി ചാര്‍ജ് ലാഭിക്കാനുമായി ഡിസ്‌പ്ലേ ഓഫാകും. ഇതുപോലെ നിങ്ങളുടെ ഫോണുകളില്‍ മറഞ്ഞിരിക്കുന്ന പല സെന്‍സറുകളുമുണ്ട്. ഇവ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. ആ സെന്‍സറുകള്‍ ഏതൊക്കെയാണെന്നല്ലേ?

SMART PHONE SENSOR

ആംബിയന്‍സ് ലൈറ്റ് സെന്‍സര്‍

മുറിയിലെ വെളിച്ചത്തിനനുസരിച്ച് ഫോണ്‍ ഡിസ്‌പ്ലേ തെളിച്ചം ക്രമീകരിക്കാന്‍ ആംബിയന്‍സ് ലൈറ്റ് സെന്‍സറിന് കഴിയും. ഇത് ഫോണിന്റെ മുന്നിലെ ക്യാമറയ്ക്ക് സമീപമാണ് ഉള്ളത്. ഈ സെന്‍സര്‍ ചുറ്റുപാടുകള്‍ എത്രത്തോളം തെളിച്ചമുള്ളതാണ് അല്ലെങ്കില്‍ മങ്ങിയതാണ് എന്ന് നിരന്തരം അളന്നുകൊണ്ടിരിക്കും. അതുവഴി ഫോണിന്റെ സ്‌ക്രീന്‍ തെളിച്ചം ക്രമീകരിക്കാന്‍ കഴിയും. ഓട്ടോമാറ്റിക് ബ്രെറ്റ്‌നെസിന് പുറമേ ഈ സെന്‍സറിന് രസകരമായ ചില ഉപയോഗങ്ങളുമുണ്ട്. നിങ്ങളുടെ കയ്യില്‍ ഒരു പഴയ സാംസങ് ഗ്യാലക്‌സി ഫോണ്‍ ഉണ്ടെങ്കില്‍ സാംസങിന്റെ അപ്‌സൈക്ലിംഗ് പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് അതിനെ ഒരു സ്മാര്‍ട്ട് ഹോം സെന്‍സറാക്കി മാറ്റാം. ലൈറ്റ് സെന്‍സര്‍ 1 മുതല്‍ 7 വരെയുള്ള സ്‌കെയിലില്‍ മുറിയുടെ പ്രകാശം അളക്കുന്നു. ഇത് ഉപയോഗിച്ച് ഒരു ഡെസ്‌ക് ലാമ്പ് യാന്ത്രികമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.

SMART PHONE SENSOR

ടെമ്പറേച്ചര്‍ സെന്‍സര്‍

നിങ്ങളുടെ കൈവശം പിക്‌സല്‍ 8 പ്രോ അല്ലെങ്കില്‍ പുതിയ പ്രോ മോഡല്‍ ഉണ്ടോ? അതിന്റെ ഫ്‌ളാഷിന് അടുത്തായി ക്യാമറ ബാറില്‍ ഒരു ചെറിയ വൃത്തമുണ്ട്. അതൊരു ഇന്‍ഫ്രോറെഡ് താപനില സെന്‍സറാണ്. ഇതുപയോഗിച്ച് ഏത് വസ്തുക്കളുടെയും താപനില അളക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങള്‍ ഓംലറ്റ് ഉണ്ടാക്കാന്‍ പാന്‍ സ്റ്റൗവില്‍ വച്ചിരിക്കുകയാണെന്ന് കരുതുക. ഈ പാന്‍ ചൂടായിട്ടുണ്ടോ എന്ന് പരീക്ഷിക്കാനായും, വെള്ളത്തിന്റെ താപനില അളക്കാനായും, ഭക്ഷണം തണുത്തോ എന്ന് പരിശോധിക്കാനായും ഒക്കെ ഈ സെന്‍സര്‍ ഉപയോഗിക്കാം. ഈ സെന്‍സര്‍ നിലവില്‍ പിക്‌സല്‍ 8 പ്രോ, 9 പ്രോ എക്‌സല്‍, 10 പ്രോ പോലെയുള്ള പിക്‌സല്‍ പ്രോ ഫോണുകളില്‍ മാത്രമേ നിവവിലുളളൂ.

SMART PHONE SENSOR

ആക്‌സിസ് ആക്‌സിലറോമീറ്റര്‍

ആക്‌സിസ് ആക്‌സിലറോമീറ്റര്‍ എല്ലാ ഫോണുകളുിലുമുള്ള സെന്‍സറാണ്. ഗെയിമുകളിലെ ചലന നിയന്ത്രണങ്ങള്‍, ലിഫ്റ്റ്-ടു-വേക്ക് സവിശേഷതകള്‍, ഇമേജ് സ്റ്റെബിലൈസേഷന്‍, നിങ്ങളുടെ ക്യാമറ ആപ്പിലെ ആ ലെവല്‍ ടൂള്‍ എന്നിവയ്ക്ക് ശക്തി പകരുന്നത് ആക്‌സിലറോമീറ്റര്‍ സെന്‍സറാണ്. അവയെല്ലാം മുകളിലേക്കും താഴേക്കും, വശങ്ങളിലേക്കും ഒക്കെയുളള ചലനം അളക്കുന്നതിന് ഉപയോഗിക്കുന്നു.ഈ സെന്‍സറുകള്‍ സുരക്ഷാ സവിശേഷിതകള്‍ക്കും ശക്തി നല്‍കുന്നു. ഫോണില്‍ theft detection ഓണാക്കിയാല്‍ ഒരു മോഷണ ശ്രമം അനുഭവപ്പെട്ടാല്‍ ഫോണ്‍ യാന്ത്രികമായി ലോക് ആകുന്നു. മറ്റൊന്ന് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനമാണ്. ഭൂകമ്പ തരംഗങ്ങള്‍ കണ്ടെത്താന്‍ ആക്‌സിലറോമീറ്ററുകള്‍ ഉപയോഗിക്കുന്നു.

SMART PHONE SENSOR

മാഗ്നെറ്റോ മീറ്റര്‍

നാവിഗേഷന്‍ ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് മാഗ്നെറ്റോ മീറ്റര്‍ പ്രധാനമായും ഉപയോഗിക്കുന്നത്.ഗൂഗിള്‍മാപ്പ് തുറക്കുമ്പോള്‍, ശരീരം തിരിക്കുമ്പോള്‍, സ്‌ക്രീന്‍ കറങ്ങുമ്പോള്‍ മാഗ്നെറ്റോ മീറ്റര്‍ ഭൂമിയുടെ കാന്തിക ക്ഷേത്രം കണ്ടെത്തുകയും അതിനനുസരിച്ച് മാപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നത് മാഗ്നെറ്റോ മീറ്ററാണ്. മാഗ്നെറ്റോ മീറ്ററിന്റെ മറ്റൊരു രസകരമായ ഉപയോഗം അതിന് ഇരുമ്പിനെ കണ്ടെത്താന്‍ കഴിയും എന്നതാണ്. ഫോണ്‍ ഒരു ലോഹ വസ്തുവിന്റെ അടുത്തേക്ക് നീക്കിയാല്‍ അപ്പോള്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങും. ഇത് പ്രായോഗിക ആവശ്യങ്ങള്‍ക്കും ഉപകാരപ്രദമാണ്. ഡ്രില്ലിംഗ് നടത്തുന്നതിന് മുന്‍പ് ചുവരുകള്‍ക്ക് പിന്നിലുള്ള ഇലക്ട്രിക്കല്‍ വയറുകളോ ലോഹ പൈപ്പുകളോ കണ്ടെത്താന്‍ ഇത് ഉപയോഗിക്കാം. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗം കണ്ടെത്താനും ഉപയോഗിക്കാം. സ്മാര്‍ട്ട് ടൂള്‍സ് പോലെയുള്ള ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മെറ്റല്‍ ഡിറ്റക്ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Content Highlights : There are 4 hidden sensors in Android phones; these are useful if you find them and use them

dot image
To advertise here,contact us
dot image