

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന് പിന്നാലെ ജില്ലയിലെ 3158 ബൂത്തുകളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ യുഡിഎഫ്. ഇന്നലെ ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎം നടത്തുന്ന അക്രമങ്ങളും കള്ളപ്രചരണങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടുന്നതിനാണ് ജനസമ്പര്‍ക്കപരിപാടി നടത്തുന്നതെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. യോഗം കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ അദ്ധ്യക്ഷനായി. ജെബി മേത്തര്‍ എംപി, ഉമാ തോമസ് എംഎല്‍എ, പി സി തോമസ്, മുഹമ്മദ് ഷിയാസ്, എന്‍ വേണുഗോപാല്‍, അബ്ദുല്‍ മുത്തലിബ്, ഷിബു തെക്കുംപുറം, അബ്ദുള്‍ഗഫൂര്‍, ജോര്‍ജ് സ്റ്റീഫന്‍, ഇ എം മൈക്കിള്‍, പി രാജേഷ്, വി കെ സുനില്‍കുമാര്‍, ബൈജു മേനാച്ചേരി,തമ്പി ചെള്ളാത്ത്, രാജു പാണാലിക്കല്‍, ജിസണ്‍ ജോര്‍ജ്, പി എസ് പ്രകാശന്‍, നവീന്‍, സുനില്‍ എടപ്പലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: ernakulam udf UDF to hold public outreach program at 3158 booths