

നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വന്തമാക്കിയ സെ-ഫൈ അമേരിക്കൻ ഡ്രാമയാണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീസണിന്റെ ആദ്യ വോളിയം നവംബർ 26 ന് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ സീരിസിന്റെ അവസാനത്തെ എപ്പിസോഡിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.
ജനുവരി ഒന്നിനാണ് സ്ട്രേഞ്ചർ തിങ്‌സിലെ അവസാനത്തെ എപ്പിസോഡ് പുറത്തിറങ്ങുന്നത്. രണ്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് ഈ എപ്പിസോഡിന്റെ നീളം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 'ദി റൈറ്റ്‌സൈഡ് അപ്പ്' എന്ന് പേരിട്ട ഈ എപ്പിസോഡ് നിലവിൽ ഹോളിവുഡ് സീരീസുകളിലെ ഫൈനൽ എപ്പിസോഡിൽ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ എപ്പിസോഡ് ആണ്. ടർക്കിഷ് സീരീസ് ആയ 'മാഗ്നിഫിഷ്യന്റ് സെഞ്ച്വറി' ആണ് ഏറ്റവും നീളമേറിയ ഫൈനൽ എപ്പിസോഡ് ഉള്ള സീരീസ്. രണ്ട് മണിക്കൂർ 37 മിനിറ്റാണ് ഈ എപ്പിസോഡിന്റെ ദൈർഘ്യം. അമേരിക്കൻ സയൻസ് ഫിക്ഷൻ സീരീസ് ആയ 'സെൻസ് 8' ആണ് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഏറ്റവും ദൈർഘ്യമേറിയ സീരീസ്. രണ്ട് മണിക്കൂർ 32 മിനിറ്റാണ് ഈ സീരിസിന്റെ ഫൈനൽ എപ്പിസോഡിന്റെ നീളം.
അമേരിക്കൻ വാർ കോമഡി സീരീസ് ആയ 'എംഎഎസ്*എച്ച്' ആണ് ദൈർഘ്യമേറിയ ഫൈനൽ എപ്പിസോഡുള്ള നാലാം സ്ഥാനത്തുള്ള സീരിസ്. രണ്ട് മണിക്കൂറാണ് ഈ എപ്പിസോഡിന്റെ നീളം. നിറയെ ആരാധകരുള്ള ഹിറ്റ് ഹോളിവുഡ് സീരീസ് ആയ 'ലോസ്റ്റ്' ആണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ഒരു മണിക്കൂർ 54 മിനിറ്റാണ് ലോസ്റ്റിന്റെ ഫൈനൽ എപ്പിസോഡിന്റെ ദൈർഘ്യം. അതേസമയം, വലിയ പ്രതീക്ഷയിലാണ് സ്ട്രേഞ്ചർ തിങ്ങ്സ് ആരാധകർ. ജനുവരി ഒന്നിന് തന്നെ നെറ്റ്ഫ്ലിക്സിൽ എത്തുന്നതിന് മുമ്പ് നോർത്ത് അമേരിക്കയിലുടനീളമുള്ള 500-ലധികം തിയേറ്ററുകളിൽ സ്ട്രേഞ്ചർ തിങ്‌സിന്റെ അവസാന എപ്പിസോഡ് പ്രദർശനത്തിനെത്തും. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. ഈ എപ്പിസോഡിനായുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
still cannot believe i was able to snag a movie ticket this morning (everything was selling out so fast)! gonna watch the finale at home on dec 31, and then the theater on jan 1😌 #StrangerThings5 pic.twitter.com/nyyCtRKg3d
— c :) still thinking about staylor (@rulessafehaven) December 3, 2025
ക്രിസ്മസ് സ്പെഷ്യൽ ആയി ഡിസംബർ 25 നായി സീരിസിന്റെ അടുത്ത വോളിയം പുറത്തിറങ്ങുന്നത്. ഇതിൽ മൂന്ന് എപ്പിസോഡുകളാകും ഉണ്ടാകുക. 1980കളിലെ ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടര്‍ന്ന് നാലാം സീസണില്‍ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്. ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും ജനപ്രിയ അവാര്‍ഡായ എമ്മി പുരസ്‌കാരത്തില്‍ നിരവധി തവണ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന് നോമിനേഷന്‍ ലഭിച്ചിരുന്നു. 2022ല്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന് പ്രൊഡക്ഷന്‍ ഡിസൈന്‍, കാസ്റ്റിംഗ്, സീരീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷനാണ് ലഭിച്ചത്.
Content Highlights: Stranger Things final episode all set for a theatre release